Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jan 2026 12:46 IST
Share News :
ഗുരുവായൂർ:പ്രശസ്ത എഴുത്തുകാരൻ ഉണ്ണികൃഷ്ണൻ പുതൂരിന്റെ ബലിക്കല്ല് എന്ന നോവലിൻ്റെ 60ാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്രസാഹിത്യഅക്കാദമിയുടെ ഏകദിന ദേശീയ സെമിനാർ ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അശോകൻ ചരുവിൽ.60 വർഷം മുമ്പുതന്നെ സാഹിത്യത്തിലൂടെ സാംസ്കാരിക നവോത്ഥാനം സൃഷ്ടിച്ച കൃതിയാണ് 'ബലിക്കല്ല്* ', എന്നു കൂടി അദ്ദേഹം കൂട്ടി ചേർത്തു. കേന്ദ്രസാഹിത്യ അക്കാദമി, ലിറ്റിൽ ഫ്ളവർ കോളേജ്, ഉണ്ണികൃഷ്ണൻ പുതൂർ സ്മാരക ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് 'ഉണ്ണികൃഷ്ണൻ പുതൂരിന്റെ രചനാലോകം: അകപ്പൊരുളും പുറം കാഴ്ചകളും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചത്.ലിറ്റിൽ ഫ്ളവർ കോളേജ് സെമിനാർ ഹാളിൽ നടന്ന സെമിനാർ കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റും പ്രമുഖ എഴുത്തുകാരനുമായ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു.കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി അംഗം ഡോ.സാബു കോട്ടുക്കൽ അധ്യക്ഷനായി.സംസ്കൃത വിഭാഗം മേധാവി ഡോ.പി.ജി.ജസ്റ്റിൻ യോഗത്തിൽ സ്വാഗതം പറഞ്ഞു.കോളേജ് പ്രിൻസിപ്പാൾ ഡോ.സി.ജെ.ബിൻസി ആമുഖഭാഷണം നിർവ്വഹിച്ചു.തുടർന്ന്എഴുത്തുകാരനും ഉണ്ണികൃഷ്ണൻ പുതൂരിൻ്റെ മകനുമായ ഷാജു പുതൂർ,നിരൂപകനും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.എം.റോയ് മാത്യു,എഴുത്തുകാരായ ഡോ.സി.എഫ്.ജോൺ ജോഫി,ഡോ.ടി.ശ്രീവത്സൻ,ഗവേഷക പി.എസ്.സഞ് എന്നിവരുടെ പ്രഭാഷണങ്ങളും ഉണ്ടായിരുന്നു.തുടർന്ന്ഗവേഷകരുടെ പ്രബന്ധാവതരണങ്ങൾ നടന്നു.ഗവേഷകരും സാഹിത്യ വിദ്യാർത്ഥികളും അക്കാദമികവും സാംസ്കാരികവുമായ മേഖലയിൽ പ്രമുഖരായ പലരും പങ്കെടുത്ത സദസ്സിൻ്റെ ഇടപെടലുകൾ സെമിനാറിനെ ആകർഷകമാക്കി. ഡോ.എം.എ.ലീനയുടെ നാടൻ പാട്ടും,നസ്രാണിപ്പെൺ പെരുമയും വായനയുടെ പടവുകൾ എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്യുകയും ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.