Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Feb 2025 19:51 IST
Share News :
മുക്കം: ക്വാറി ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കാനുള്ള കോറി ഉടമകളുടെ തീരുമാനത്തിൽ നിന്ന് പിൻതിരിയണമെന്ന് എഫ്ഐ ടി.യു ജില്ലാ കമ്മറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഉൽപ്പന്ന വില വർദ്ധനവ് നിർമ്മാണ മേഖല സ്തംഭിക്കുകയാണെന്ന് യോഗം ഉന്നയിച്ചു. വർദ്ധനവ് അംഗീകാരം നൽകിയത് പ്രതിഷേധാർഹമാണ്. എഫ്.ഐ.ടി. യു ജില്ലാ പ്രസിഡണ്ട് എം എ ഖയ്യും മുക്കത്ത് ഉദ്ഘാടനം ചെയ്തു. ഉൽപ്പന്നങ്ങൾക്ക് ഫൂട്ടിന് എട്ടു രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്.
അതുകൊണ്ടുതന്നെ നിർമ്മാണ മേഖല സ്തംഭിച്ചു നിൽക്കുകയാണ്.
വർദ്ധനവ് പിൻവലിച്ച് ഈ സ്തംഭനാവസ്ഥക്ക് പരിഹാരം കാണണമെന്ന് അദ്ദേഹം
പറഞ്ഞു. ജില്ലാ പ്രസിഡണ്ട് മനോജ് കാഞ്ഞിരടുക്കം അധ്യക്ഷത വഹിച്ചു, ചന്ദ്രൻ കല്ലുരുട്ടി, അൻവർ, ടി.എൻ തൗഫീഖ്, പി.യൂനുസ് , എന്നീവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ ' മനോജ് കാഞ്ഞിരടുക്കം പ്രസിഡണ്ട്), പി. യൂനുസ് ( സെക്രട്ടറി)എന്നിവരെ തെരഞ്ഞടുത്തു.
ചിത്രം: ജില്ല പ്രസിഡണ്ട് മനോജ് സെക്രട്ടറി പി. യൂനുസ് '
Follow us on :
Tags:
More in Related News
Please select your location.