Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അംഗപരിമിതർക്ക് താങ്ങായ് ചാലക്കുടി നഗരസഭ.

02 Aug 2024 18:37 IST

WILSON MECHERY

Share News :

ചാലക്കുടി:   ചാലക്കുടി നഗരസഭ 

2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 79 ഭിന്നശേഷിക്കാരായ വയോജനങ്ങൾക്ക് 7.5 ലക്ഷം രൂപയുടെ വിവിധ ഉപകരണങ്ങളാണ് വിതരണം ചെയ്തത്... . നഗരസഭ

വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക ക്യാമ്പിൽ നിന്നാണ് ഗുണഭോക്കൾക്ക് ആവശ്യമായ ഉപകരണങ്ങൾ കണ്ടെത്തിയത്.ഉപകരണങ്ങളുടെ വിതരണം ചെയർമാൻ എബി ജോർജ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു അധ്യക്ഷത വഹിച്ചു. 

സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ബിജു S ചിറയത്ത്, പ്രീതി ബാബു, ദിപു ദിനേശ്, 

ആനി പോൾ, MM അനിൽകുമാർ, LDF പാർലമെൻ്ററി പാർട്ടി ലീഡർ C S സുരേഷ്, മുൻ ചെയർമാൻVO പൈലപ്പൻ, റോസി ലാസർ , സെക്രട്ടറി സന്ദീപ്കുമാർ V S, ICDS സൂപ്പർവൈസർ ബിന്ദു ലോനപ്പൻ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News