Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Aug 2024 20:41 IST
Share News :
ഒറ്റപ്പാലം : അനങ്ങൻ മലയിലെ സ്വകാര്യ ക്വാറി ഉയർത്തുന്ന ആശങ്ക അകറ്റാൻ ഇടപെടുമെന്ന്
വി കെ ശ്രീകണ്ഠൻ എം പി . 2019 ലെ പ്രളയ കാലത്ത് മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശമാണിത്. കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചാണ് ക്വാറി പ്രവർത്തിക്കുന്നത് . ഉദ്യോഗസ്ഥ ലോബിയും പ്രാദേശിക ഭരണകൂടവും ക്വാറിക്ക് മൗനാനുവാദം നൽകുന്ന സമീപനമാണ് സ്വീകരിച്ചു വരുന്നത്. മുഖ്യമന്ത്രിയോട് അനുമതികളെക്കുറിച്ച് അന്വേഷിക്കാൻ അഭ്യർത്ഥിക്കുമെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രിയെ നേരിൽ കണ്ട് ജനങ്ങളുടെ വലിയ ആശങ്ക അറിയിക്കുമെന്നും ശ്രീകണ്ഠൻ അറിയിച്ചു.
കരിങ്കൽ ക്വാറി 'പ്രവർത്തനത്തിനെതിരെ സമര രംഗത്തുള്ള
സർവകക്ഷി
ജനകീയ കൂട്ടായ്മ
നേതാക്കളുമായി സ്ഥലത്തെത്തിയ
എം പി കൂടികാഴ്ച നടത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്. ഇവർ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഇന്ന് വരോട് നാലാം മൈലിൽ നടന്നു. ഒറ്റപ്പാലം നഗരസഭയിലെയും അനങ്ങനടി ഗ്രാമ പഞ്ചായത്തിലെയും ജനപ്രതിനിധികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം . പരിസ്ഥിതി പ്രവർത്തകൻ രാജേഷ് അടക്കാപുത്തൂർ ഉദ്ഘാടനം ചെയ്തു. അസൈനാർ അധ്യക്ഷനായിരുന്നു . ഇബ്രാഹിം മേനക്കം (മുസ്ലിം ലീഗ്), മുഹമ്മദലി നാലകത്ത് ( കോൺഗ്രസ് ) ,
വി കെ മരക്കാർ ( എസ് ഡി പി ഐ ), താഹിർ എന്നിവർ സംസാരിച്ചു. മണികണ്ഠൻ സ്വാഗതവും ശഹീം നന്ദിയും പറഞ്ഞു.
Follow us on :
More in Related News
Please select your location.