Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉണർവ്വ് -2024 സ്ത്രീ ശാക്തീകരണ പദ്ധതി പരിപാടികൾ സംഘടിപ്പിച്ചു.

21 Aug 2024 13:42 IST

UNNICHEKKU .M

Share News :

മുക്കം: മാവൂർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് വനിതാ ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ " ഉണർവ്വ് 2024സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി "വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ബോധവൽക്കരണ ക്ലാസുകൾ ,

 പ്രതിഭകളെ ആദരിക്കൽ,ഗ്യാസ് മസ്റ്ററിംഗ് തുടങ്ങിയവ പരിപാടിയോട് അനുബന്ധിച്ച് നടന്നു.ഷഹലയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങ്നിയോജകമണ്ഡലം വനിതാ ലീഗ് ജനറൽ സെക്രട്ടറി പി കൗലത്ത് ഉദ്ഘാടനം ചെയ്തു.വാർഡ് വനിതാ ലീഗ് വൈസ് പ്രസിഡണ്ട് നജ്മു ബഷീർ അധ്യക്ഷത വഹിച്ചു.

ബൽക്കീസ് ടീച്ചർ പദ്ധതി വിശദീകരണം നടത്തി. ചടങ്ങിൽ വെച്ച്പ്രതിഭകൾക്കുള്ള ഉപഹാര സമർപ്പണം ഗ്രാമപഞ്ചായത്ത് അംഗം 

വളപ്പിൽ റസാഖ് നിർവഹിച്ചു. സ്റ്റുഡൻസ് പോലീസ് കേഡറ്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഇസഹാക്ക് കാരശ്ശേരി മൊബൈലിന്റെ ഉപയോഗവും ദുരുപയോഗവും സംബന്ധിച്ചുള്ള ബോധവൽക്കരണ ക്ലാസ് എടുത്തു. എൽ.പി.ജി ഉപയോഗത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തേണ്ട കാര്യങ്ങളെക്കുറിച്ച് അബ്ദുൽ ജലീൽ കുറ്റിക്കടവ് ബോധവൽക്കരണം നടത്തി.പരിപാടിയിൽ

മണ്ഡലം ട്രഷറർ ഷറഫുന്നീസ, വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ശരീഫ വി കെ, വനിതാ ലീഗ് പഞ്ചായത്ത് സെക്രട്ടറി ജംഷീറ സഹദ്, പഞ്ചായത്ത് ട്രഷറർ സുബൈദ പി.ടി,

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ പി അഹമ്മദ്, സെക്രട്ടറി ലത്തീഫ് മാസ്റ്റർ , മുനീറത്ത് ടീച്ചർ എന്നിവർ സംസാരിച്ചു.

വാർഡ് വനിതാ ലീഗ് സെക്രട്ടറി സാബിറ ഇ പി സ്വാഗതവും വാർഡ് ട്രഷറർ ഹസീന ബഷീർ നന്ദിയും പറഞ്ഞു.

Follow us on :

More in Related News