Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Apr 2025 21:33 IST
Share News :
കൊണ്ടോട്ടി: കര്‍മരംഗത്ത് വേറിട്ട പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ഡോ. എ. മൊയ്തീന്‍കുട്ടിയുടെ സ്മരണയ്ക്കായി കൊണ്ടോട്ടി പെയിന്‍ ആന്റ് പാലിയേറ്റിവ് കെയര്‍ ക്ലിനിക്ക് പ്രസിദ്ധീകരിക്കുന്ന 'ഡോക്ടര്‍ക്കുമപ്പുറം' സ്മൃതിരേഖ 12 ന് വൈകിട്ട് ഏഴിന് പ്രകാശനം ചെയ്യും. മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ വിശിഷ്ടാതിഥികളും ഡോക്ടര്‍മാരും ചേര്‍ന്നാണ് പ്രകാശനം നിര്‍വ്വഹിക്കുന്നത്.
പ്രകാശന ചടങ്ങ് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ടി.വി. ഇബ്രാഹിം എം,എല്‍.എ. അധ്യക്ഷ്യം വഹിക്കും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. അനുസ്മരണ പ്രഭാഷണം നടത്തും. എ.പി. അഹമ്മദ് പുസ്തകം പരിചയപ്പെടുത്തും. വി.എസ്. ജോയ്, വി.പി. അനില്‍, അഡ്വ. കെ.കെ. സമദ് തുടങ്ങിയവര്‍ സംബന്ധിക്കും.
ആതുരസേവനം സങ്കീര്‍ണമായിരുന്ന കാലത്ത് പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കുമിടയില്‍ ജീവിച്ച ഡോക്ടറായിരുന്നു ഡോ:മൊയ്തീന്‍കുട്ടി. അലോപ്പതി ചികിത്സയ്ക്കൊപ്പം സാന്ത്വന ചികില്‍സയും അദ്ദേഹം പകർന്നു നല്‍കി. കൊണ്ടോട്ടിയില്‍ തന്റെ ആശുപത്രിയോട് ചേര്‍ന്ന് പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്കിന് സ്ഥലം അനുവദിച്ച് അദ്ദേഹം മാതൃകയായി. കൊണ്ടോട്ടിയുടെ വികസനത്തില്‍ അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ക്ക് എന്നും പ്രാധാന്യമുണ്ടായിരുന്നു. എല്ലാ സാമൂഹ്യ, സാംസ്‌കാരിക, കായിക പ്രവര്‍ത്തനങ്ങളിലും നേതൃത്വപരമായ പങ്കും അദ്ദേഹം വഹിക്കുകയുണ്ടായി.
കൂടാതെ ഒട്ടനേകം മാതൃകാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയുണ്ടായി. എല്ലാവരുടെയും കുടുംബഡോക്ടറായി മാറിയ അദ്ദേഹത്തെക്കുറിച്ച് ഏറ്റവും അടുപ്പമുള്ളവരില്‍ ചിലര്‍ എഴുതിയ കുറിപ്പുകളാണ് 'ഡോക്ടര്‍ക്കുമപ്പുറം' എന്ന പുസ്തകത്തിലുള്ളത്. ഡോ. കെ.കെ. മുഹമ്മദ് അബ്ദുല്‍സത്താറാണ് ചീഫ് എഡിറ്റര്‍.
പുസ്തക പ്രകാശനത്തോടനുബന്ധിച്ച് 'എങ്ങനെ മികച്ച പാലിയേറ്റീവ് വളണ്ടിയര്‍ ആകാം' എന്നതിനെക്കുറിച്ച് പരിശീലന കളരിയും നടക്കും. ഉച്ചയ്ക്ക് 2.30 ന് വൈദ്യര്‍ അക്കാദമിയില്‍ നടക്കുന്ന ക്ലാസ് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിത ഷഹീര്‍ ഉദ്ഘാടനം ചെയ്യും. പരിശീലന ക്ലാസ് അബ്ദുല്‍കരിം വാഴക്കാട് നയിക്കും.
കൊണ്ടോട്ടി പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ക്ലിനിക് ചെയര്‍മാന്‍ ഡോ. യൂസുഫലി, സെക്രട്ടറി കെ.പി. ബാപ്പുട്ടി, ട്രഷറര്‍ സി.പി. മുഹമ്മദ്, ഡോ. മുഹമ്മദ്, മച്ചിങ്ങല്‍ ലത്തീഫ്, നാനാക്കല്‍ മുഹമ്മദ്, മുഹമ്മദ് ബാപ്പു, ചേക്കു കരിപ്പൂര്‍ എന്നിവർ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.