Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jun 2024 20:28 IST
Share News :
മുക്കം: കളൻതോട് എം.ഇ.എസ് രാജ റസിഡൻഷ്യൽ സ്കൂളിൽ പരിസ്ഥിതി ദിനാചരണം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. സ്കൂൾ ഗ്രീൻ ക്ലബ്ബും സി.സി എ ഡിപ്പാർട്ട്മെൻ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.ഡിസ്ട്രിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷൻ ആൻ്റ് ട്രെയിനിങ് റിട്ട: പ്രിൻസിപ്പാൾ ഡോക്ടർ അബ്ബാസ് അലി പരിപാടി ഉദ്ഘാടനം ചെയ്തു. ബഷീർ മുക്കം (ഒഇസ്ക്ക)ബോധവൽക്കരണ ക്ലാസ് എടുത്തു. സ്കൂൾ പ്രിൻസിപ്പാൾ രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ റസീന, സെക്ഷൻ ഹെഡ് ബിന്ദു കുര്യൻ എന്നിവർ സംബന്ധിച്ചു .ഹയാജസീർ പ്രസന്റേഷൻ അവതരിപ്പിച്ചു.
വിദ്യാർത്ഥികളായ ആഹിൽ അഹമ്മദ്, ഇഷാൻ, സൈനബ്, മുഹമ്മദ് ഹൈസൻ എന്നിവർസംസാരിച്ചു.പരിപാടിയോടനുബന്ധിച്ച്
പ്രൈമറി തലത്തിലെ ഓരോ ക്ലാസിലെയും പ്രതിനിധികൾ ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചു.
വിവിധ കലാപരിപാടികളും അരങ്ങേറി.
Follow us on :
Tags:
More in Related News
Please select your location.