Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Feb 2025 18:00 IST
Share News :
ചിറയിൽ: നെടിയിരുപ്പ് ചിറയിൽ തോട്ടിലേക്ക് മാലിന്യങ്ങൾ ഒഴുക്കിയത് പ്രദേശത്ത് മഞ്ഞപ്പിത്തം പടർന്ന് പിടിക്കാൻ കാരണമായതിനെ തുടർന്ന് സി പി ഐ യുടെ നേതൃത്വത്തിൽ എസ്കോള ഇന്റർനാഷണൽ റെസിഡൻഷ്യൽ സ്കൂളിന് മുന്നിൽ ഉപരോധ സമരം നടത്തി.
രാവിലെ 8:30 മണിക്ക് ആരംഭിച്ച സമരം സി പി ഐ മണ്ഡലം സെക്രട്ടറി
ഇ കുട്ടൻ ഉദ്ഘാടനം ചെയ്തു .
മാനേജ്മെന്റ് ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവൃത്തി ഉടൻ പൂർ ത്തീകരിക്കുമെന്നും മലിനജലം തോട്ടിലേക്ക് ഒഴുകുന്നില്ല എന്ന് ഉറപ്പ് വരുത്തുമെന്നും രേഖാമൂലം എഴുതി നൽകിയതിന് ശേഷമാണ് ഉപരോധ സമരം അവസാനിപ്പിച്ചത്.
പി സി മണി അധ്യക്ഷത വഹിച്ചു.
അഡ്വ:കെ കെ സമദ്, കൗൺസിലർമാരായ കെ പി സൽമാൻ, പി ഉഷ, വി മണി, നെയ്യൻ അഷറഫ്, കെ കെ ഷഹർബാൻ, പി മനോജ് എന്നിവർ സംസാരിച്ചു.
പി ഷുഹൈബ് സ്വാഗതവും, കെ പി റഷീദ് നന്ദിയും പറഞ്ഞു.
ഫോട്ടോ : ഉപരോധസമരം സി പി ഐ മണ്ഡലം സെക്രട്ടറി
ഇ കുട്ടൻ ഉദ്ഘാടനം ചെയ്യുന്നു
Follow us on :
Tags:
More in Related News
Please select your location.