Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jan 2025 17:31 IST
Share News :
നെടിയിരുപ്പ്: കൊണ്ടോട്ടി നഗരസഭ നെടിയിരുപ്പ് മുതൽ മുസ്ലിയാരങ്ങാടി വരെ രണ്ട് കിലോമീറ്റർ നീളത്തിലുള്ളതും ജല അതോറിറ്റിയുടെ കൈവശമുള്ളതുമായ ഡെന്മാർക്ക് റോഡ് യാഥാർത്ഥ്യമാക്കണമെന്ന് സിപിഐ മുസ്ലിയാരങ്ങാടി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.
മുപ്പതിലധികം വർഷം പഴക്കമുള്ള ഈ ചെമ്മൺപാതയിൽ (ഡെന്മാർക്ക് റോഡ്) ഫണ്ട് വിനിയോഗിക്കുന്നതിന് സാങ്കേതിക തടസ്സമൂണ്ടായിരുന്നു. രണ്ടുവർഷം മുമ്പ് നടന്ന കരുതലും കൈത്താങ്ങും പരാതി അദാലത്തിൽ ബ്രാഞ്ച് കമ്മിറ്റി വിഷയം അവതരിപ്പിക്കുകയും ഫണ്ട് അനുവദിക്കാനുള്ള തടസ്സം നീക്കുകയും ചെയ്തിരുന്നു. നഗരസഭയുടെ വാർഷിക പദ്ധതി ഫണ്ടുകളോ എംഎൽഎയുടെ ആസ്തി വികസന ഫണ്ടോ ഇതിലേക്ക് വിനിയോഗിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പാതയുടെ ഇരുവശങ്ങളിലായി ജീവിക്കുന്ന 250 ലധികം കുടുംബങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കും. സിപിഐ നെടിയിരുപ്പ് ലോക്കൽ സെക്രട്ടറി കെ പി അസീസ് ബാവ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കെഎൻ മുഹമ്മദാലി സെക്രട്ടറിയായും ശ്രീകുമാർ.ടി.നായർ അസി. സെക്രട്ടറിയായും സമ്മേളനം തിരഞ്ഞെടുക്കപ്പെട്ടു.
പുലത്ത് കുഞ്ഞു, കെപി സൽമാൻ, പി മൂസ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.