Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കർണാടകയിലെ ഷിരൂരിൽ കുന്നിടിഞ്ഞ് കാണാതായ അർജുന്റെ വീട് ഹനുമാൻ സേന ഭാരത് സംസ്ഥാന ചെയർമാൻ എ എം ഭക്തവത്സലനും പ്രവർത്തകരും സന്ദർശിച്ചു.

27 Jul 2024 21:53 IST

Jithu Vijay

Share News :

കോഴിക്കോട് : കർണാടകയിലെ ഷിരൂരിൽ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ വീട് ഹനുമാൻ സേന ഭാരത് സംസ്ഥാന ചെയർമാൻ എ എം ഭക്തവത്സലനും പ്രവർത്തകരും സന്ദർശിച്ചു. അർജുന്റെ കുടുംബങ്ങളെ ദുഃഖത്തിൽ പങ്കുചേർന്നു മരിച്ചവരുടെ കുടുംബത്തിന്റെയും കാണാതായ അർജുന്റെ കുടുംബത്തിനും നഷ്ടപരിഹാരവും ഓരോ കുടുംബത്തിനും സർക്കാർ ജോലിയും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു


 ദേശീയപാത നിർമ്മാണം ഏറ്റെടുത്ത മുംബൈയിലെ ആർബിഐ കമ്പനിയുടെ കുറ്റകരമായ അനാസ്ഥയാണ് ഈ ദുരന്തത്തിന് കാരണമായത് ഈ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി എംഡി ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ബന്ധപ്പെട്ട അധികാരികളോട് അദ്ദേഹം ആവശ്യപ്പെട്ടു.


പന്തിരങ്കാവ് സദ്ഗുരു ആശ്രമത്തിൽ വച്ച് പ്രത്യേക പ്രാർത്ഥനയും പൂജയും കഴിച്ചാണ് മഠാതിപതി ആചാര്യൻ മുരളീധര സ്വാമികളും പ്രവർത്തകരും എത്തിയത്.

സംസ്ഥാന സബർക്ക പ്രമുഖ് കെ സുരേന്ദ്രൻ, മാതൃശക്തി പ്രമുഖ് ലക്ഷ്മി ഗോപാലൻ ,പാലക്കാട് വിഭാഗ് പരുത്തിയിൽ സുരേന്ദ്രൻ, പത്മേഷ്, ലിനീഷ്, വിശ്വനാഥ ധർമ്മ എന്നിവർ പങ്കെടുത്തു

Follow us on :

More in Related News