Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Sep 2024 22:19 IST
Share News :
മേപ്പയൂർ: ദിവസേന നൂറുകണക്കിന് യാത്രക്കാർ
ആശ്രയിക്കുന്ന ഇരിങ്ങത്ത്- നടുവണ്ണൂർ റൂട്ടിൽ ബസ് സർവീസ് അനുവദിക്കണമെന്ന്
സിപിഐ(എം) മേപ്പയൂർ സൗത്ത് ലോക്കലിലെ മരുതേരി പറമ്പ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സഖാക്കൾ മാവുള്ളകണ്ടി നാരായണൻ, മാവുള്ളകണ്ടി രാഘവൻ നഗറിൽ വെച്ച് നടന്ന സമ്മേളനം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം കെ.കെ.രാജൻ ഉദ്ഘാടനം ചെയ്തു.
പി. എം. രാഘവൻ അധ്യക്ഷത വഹിച്ചു.
മേപ്പയ്യൂർ സൗത്ത് ലോക്കൽ സെക്രട്ടറി കെ.രാജീവൻ,ലോക്കൽ കമ്മിറ്റി അംഗങ്ങളായ എൻ.എം. ദാമോദരൻ,എ.സി .അനൂപ്,കെ.ടി.കെ .പ്രഭാകരൻ,ഇ.ശ്രീജയ,എൻ.പി.ശോഭ
എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി
കെ.എം. രാജീവനെ ഐകകണ്ഠേന
തെരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.