Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആൾക്കൂട്ട കൊലകൾ :എസ് ഡി പി ഐ പ്രതിഷേധിച്ചു.

06 Jul 2024 22:32 IST

enlight media

Share News :

മാവൂർ : മൂന്നാം മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഉത്തേരേന്ത്യയിൽ സംഘ പരിവാർ നടത്തികൊണ്ടിരിക്കുന്ന ആൾക്കൂട്ട കൊലകൾക്കെതിരെ സംഘപരിവാർ ഫാഷിസത്തെ ചെറുക്കുക എന്ന മുദ്രാവാക്യമുയർത്തി എസ് ഡി പി ഐ കുന്ദമംഗലം മണ്ഡലം കമ്മിറ്റി മാവൂർ അങ്ങാടിയിൽ പ്രതിഷേധ റാലിയും സംഗമവും നടത്തി. പ്രതിഷേധ സംഗമത്തിൽ എസ് ഡി പി ഐ ജില്ല കമ്മറ്റി അംഗം ബാലൻ നടുവണ്ണൂർ വിഷയാവതരണം നടത്തി.


പ്രതിഷേധ റാലിക്ക് മണ്ഡലം പ്രസിഡന്റ്‌ പി റഷീദ്, സെക്രട്ടറി ഹനീഫ പാലാഴി,അഷറഫ് പെരുമണ്ണ,പി എം മുനീർ,സുലൈഖ മാവൂർ, സീനത്, ഷർജിന,യൂ കെ ശരീഫ്, അഷറഫ് കുട്ടിമോൻ,റഷീദ് കെ പി, സകരിയ, ഷമീർ തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News