Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശക്തമായ കാറ്റിൽ മേപ്പയ്യൂർ വ്യാപക നാശനഷ്ടം

26 Jul 2024 10:38 IST

Preyesh kumar

Share News :

മേപ്പയ്യൂർ: കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിൽ മേപ്പയ്യൂർ പഞ്ചായത്തിൽ പലയിടങ്ങളിലായി വ്യാപക നാശനഷ്ടം.കൊഴുക്കല്ലൂർ പി.കെ.എം സുരേഷ് കുമാറിൻ്റെ വീട്ടിൽ തെങ്ങ് വീണ് . മതിൽ തകർന്നു .തിരുമംഗലത്ത് താഴ ചെറുശ്ശേരി ദേവസ്വം വക സ്ഥലത്ത് തെങ്ങുകൾ കാററത്ത് മുറിഞ്ഞു വീണു.ആശാരിൻ്റെ മിത്തൽ കുഞ്ഞിക്കണ്ണൻ്റെ വിട്ടുവളപ്പിൽ അടുത്ത പറമ്പിൽ നിന്ന് പ്ലാവ് വീണ് നാശനഷ്ടമുണ്ടായി.


വിളയാട്ടുരിലെ താഴെ മൂട്ടപ്പറമ്പിൽ ലീലയുടെ വീടിനു മുകളിൽ തെങ്ങ് വീണ് കേടുപാടുകൾ പറ്റി.

കൈപ്പുറത്ത് അബ്ദുള്ള 'കൈപ്പുറത്ത് രാജേഷ് പൊക്കിട്ടാത്ത് മിത്തൽ മനോജ്, പൊക്കിട്ടാത്ത് വാസു. താഴെ മൂട്ടപ്പറമ്പിൽ ലീല ,എടക്കുടി നാസർ എന്നിവർക്കും വമ്പിച്ച നാശനഷ്ടമുണ്ടായി.

വിവിധ കേന്ദ്രങ്ങളിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ പഞ്ചായത്തംഗങ്ങൾ എന്നിവർ സന്ദർശിച്ചു

Follow us on :

Tags:

More in Related News