Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jan 2025 19:39 IST
Share News :
ദുബൈ:ലാസിയോ ജിസിസി കുടുംബ സംഗമവും വാർഷിക ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു.ദുബൈ ഈറ്റ് ആൻഡ് ഡ്രിങ്ക് റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ യൂസഫ് കാട്ടിലകത്ത് അധ്യക്ഷത വഹിച്ചു.മുനീർ ഖാലിദ് പ്രവർത്തന റിപ്പോർട്ടും,കെ.കെ.മുയാസ് ഫിനാൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു.സീനിയർ മെമ്പർമാരും,രക്ഷാധികാരികളുമായ കെ.എച്ച്.അഷ്ഫാഖ്,അക്ബർഷാ,ബഷീർ കേരന്റകത്ത്,ഷാജഹാൻ സിങ്കം എന്നിവർ ആശംസ പ്രസംഗം നടത്തി.2025-26 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളായി കെ.എച്ച്.മഹ്റൂഫ്(പ്രസിഡന്റ്),കെ.എച്ച്.താഹിർ(സെക്രട്ടറി),മുയാസ് ഖാലീദ്(ട്രഷറർ),ഫവാസ് റമദാൻ(വൈസ് പ്രസിഡന്റ്),കമറുദ്ദീൻ(ജോയിൻറ് സെക്രട്ടറി),
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സി.എച്ച്.ഷഹീദ്,ഷാഫി കോട്ടപ്പുറത്ത്,സൂഫിയാൻ,എ.കെ.ഷെമീർ,റഹീം തെരുവത്ത്,സൂരജ് സുധാകരൻ,വിബിൻ മോഹൻ(സൗദി),സെലീം(ബഹ്റൈൻ),ബദറുദ്ദീൻ(ഖത്തർ),സുബിൻ സുധാകരൻ(ഒമാൻ)എന്നിവരെ തെരഞ്ഞുടുത്തു.ഫവാസ് റമദാൻ സ്വാഗതവും,കെ.എച്ച്.താഹിർ നന്ദിയും പറഞ്ഞു.തുടർന്ന് ഗാനമേളയും,കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
Follow us on :
Tags:
More in Related News
Please select your location.