Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിവാഹ ദിനത്തിൽ ബാഫഖി തങ്ങൾ'സെൻ്റർ ഫണ്ടിലേക്ക് സംഭാവന നൽകി മാതൃകയായി.

31 Dec 2024 19:22 IST

UNNICHEKKU .M

Share News :

മാവൂർ : (കോഴിക്കോട് )വിവാഹ സുദിനത്തിൽ നവദമ്പതിമാർ ബാഫഖി തങ്ങൾ കമ്മ്യൂണിറ്റി റിസോഴ്സ് ഡെവലപ്മെൻ്റ് സെൻ്റർ ഫണ്ടിലേക്ക് പണം നൽകി മാതൃകയായി. മാവൂർ പാറമ്മൽ വാർഡ്  മുസ്ലിം ലീഗ് ഭാരവാഹി കീഴ് വാറ്റ് അഷ്റഫിന്റെ മകൾ ഫിദ ഫെബിനും വരൻ ആദിൽ ഷഹാമും ചേർന്നാണ് 

 വിവാഹ വേദിയിൽ വെച്ച്  തുക ഇ ടി മുഹമ്മദ് ബഷീർ എം.പിയെ ഏൽപ്പിച്ചത്. ജീവിതത്തിലെ പരിപാവനമായവിവാഹദിനത്തിൽ അവിസ്മരണീയമായ സേവന പ്രവർത്തിയിൽ കൂടി കണ്ണിയാവാൻ ലഭിച്ച അവസരം ഏറെ സന്തോഷത്തോടെയാണ് നവദമ്പതിമാർ ഏറ്റെടുത്തത്.മാവൂർ പഞ്ചായത്ത് പതിനാലാം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് പനങ്കുണ്ട അബ്ദുല്ല. ജനറൽ സെക്രട്ടറി കെ.എം ബഷീർ, ഒ എം നൗഷാദ്, കെ അലിഹസ്സൻ എന്നിവർ മംഗള കർമ്മത്തിന് സാക്ഷ്യം വഹിച്ചു .

Follow us on :

More in Related News