Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വനിതാ ദിനത്തിൽ വിധവ ശാക്തീകരണ പദ്ധതിക്ക് രൂപം നൽകി ഷെൽറ്റർ ഇന്ത്യ

10 Mar 2025 06:55 IST

Saifuddin Rocky

Share News :

പുളിക്കൽ: ഇന്ന് സമൂഹത്തിൽ സാമ്പത്തികമായും,സാമൂഹികമായും ഏറെ പ്രയാസം അനുഭവിക്കുന്ന വിധവകളായ സഹോദരിമാരെ സ്വയം പര്യപ്തതയിലേക്ക് കൊണ്ട് വരിക എന്ന ലക്ഷ്യത്തിൽ ഷെൽറ്റർ ഫാമിലി കെയർ എന്ന പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുകയാണ്

ഷെൽറ്റർ ഇന്ത്യ ചാരിറ്റബ്ൾ ട്രസ്റ്റ്.


പദ്ധതിക്ക് കീഴിൽ പാതി വഴിയിൽ പഠനം നിറുത്തിയവർക്ക് തുടർ പഠന സംവിധാനം, തൊഴിലധിഷ്ടിത കോഴ്സുകൾ പഠിക്കുന്നതിനുള്ള സഹായം, സ്വയം തൊഴിൽ ട്രെയ്നിംഗ് സംവിധാനം, ചെറുകിട സംരംഭങ്ങൾ ആരംഭിക്കാനുള്ള സഹായം തുടങ്ങിയവയാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്നും പദ്ധതിയുടെ പ്രഖ്യാപനം ഉടൻ നടത്തുമെന്നും ട്രസ്റ്റ് ചെയർമാൻ ഡോ: ശബീൽ പി.എൻ, സെക്രട്ടറി അബദുറഹിമാൻ മനോളി എന്നിവർ അറിയിച്ചു.

Follow us on :

More in Related News