Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Aug 2024 12:21 IST
Share News :
ദുബായ് : ഇന്ത്യന്‍ കബഡി ഓര്‍ഗനൈസേഷന്‍ യുഎഇയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ദുബായ് ദേരയിലുള്ള ഫുഡ് അങ്ങാടി റെസ്റ്റോറന്റില്‍ വെച്ച് നടന്നു. കബഡി ഓര്‍ഗനൈസേഷനില്‍ രെജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്ലബ്ബ്കളില്‍ നിന്നായി 70 ഓളം അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. ജനറല്‍ പ്രസിഡന്റ് മധു ഇ വി അധ്യക്ഷനായി. സെക്രട്ടറി മാധവന്‍ പള്ളം സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി മാധവന്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഹരി പള്ളം കഴിഞ്ഞ ഒരു വര്‍ഷത്തെ വരവ് ചിലവും, ഓഡിറ്റര്‍ വിജേഷ് ബീംബുങ്കാല്‍ ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. തുടര്‍ന്ന് റിപ്പോര്‍ട്ടിന്മേല്‍ മെമ്പര്‍മാരുടെ ഭാഗത്ത് നിന്നും വിശദമായ ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നു. അംഗങ്ങളുടെ സംശയങ്ങള്‍ക്ക് ഭാരവാഹികള്‍ മറുപടി നല്‍കിയതിന് ശേഷം വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ ജനറല്‍ ബോഡി ഐക്യകണ്‌ഠേന അംഗീകരിച്ചു. തുടര്‍ന്ന് സാമൂഹ്യ രംഗത്തെ മികച്ച ഇടപെടലിന് യുഎഇ ഗവണ്മെന്റിന്റെ ഇന്റര്‍ നാഷണല്‍ പീസ് അവാര്‍ഡ് ലഭിച്ച കബഡി ഓര്‍ഗനൈസേഷന്‍ വൈസ് പ്രസിഡന്റ് കൂടിയായിരുന്ന നോയല്‍ അല്‍മേഡക്ക് കബഡി ഓര്‍ഗനൈസേഷന്റെ സ്‌നേഹാദരം പ്രസിഡന്റ് മധു ഇ വി കൈമാറി. ട്രഷര്‍ ഫഹീം പൊന്നാനി യോഗത്തിന് നന്ദി പറഞ്ഞു.
കമ്മിറ്റിയുടെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പ്രസിഡന്റായി മധു ഇ വി (റെഡ് സ്റ്റാര്‍ ദുബായ്), ജനറല്‍ സെക്രട്ടറിയായി വിജേഷ് ബീംബുങ്കാല്‍ (ടീം പതിക്കാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് യു എ ഇ), ട്രഷറായി ഫഹീം (പൊന്നാനി-02 പൊന്നാനി), വൈസ് പ്രസിഡന്റുമാരായി രഞ്ജിത്ത് എരോല്‍ (പ്രതിഭ എരോല്‍ യു എ ഇ), റോഷന്‍ പിന്റോ (ന്യൂമാര്‍ക്ക് മംഗളൂര്‍), ജോയിന്റ് സെക്രട്ടറിമാരായി ഗിരീഷ് കുക്കു (ഫ്രണ്ട്‌സ് ആറാട്ടുകടവ്), പ്രഗധീസര്‍ പിച്ചൈ പിള്ളൈ (കുടലൂര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് തമിഴ്നാട്), ജോയിന്റ് ട്രഷറായി സനോജ് അച്ചേരി (അര്‍ജുന അച്ചേരി), ഓഡിറ്ററായി ശ്രീനാഥ് ചന്ദ്രപുരം (ഇഎംഎസ് യുഎഇ) എന്നിവരെ തിരഞ്ഞെടുത്തു.
കബഡി ടൂര്‍ണമെന്റുകള്‍ നടക്കുമ്പോള്‍ ടെക്‌നിക്കല്‍ സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി പുതിയ ടെക്‌നിക്കല്‍ കമ്മിറ്റി കൂടി രൂപീകരിച്ചു. സുരേഷ് കാശിയാണ് കണ്‍വീനര്‍, പ്രമോദ് കൂട്ടക്കനി, വിന്ദീപ് കുതിരക്കോട്, മാധവന്‍ പള്ളം, ഹരി പള്ളം എന്നിവരാണ് മറ്റ് അംഗങ്ങള്‍. കൂടാതെ ഒരു അച്ചടക്ക കമ്മിറ്റി കൂടി രൂപീകരിച്ചു. സുധാകരന്‍ കെ എം, ചന്ദ്രന്‍ പുതിയവളപ്പ്, രാഘവന്‍ മുല്ലച്ചേരി, അശോകന്‍ മുതിയക്കാല്‍, ശിവകുമാര്‍ അച്ചരി, നോയല്‍ അല്‍മേഡ എന്നിവരാണ് അംഗങ്ങള്‍.
അടുത്ത വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന രൂപരേഖ ചര്‍ച്ച ചെയ്തതിന് ശേഷം ട്രഷര്‍ ഫഹീം പൊന്നാനി യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് പ്രസിഡന്റ് മധു ഇ വി യോഗം പിരിച്ചു വിട്ടു.
Follow us on :
Tags:
More in Related News
Please select your location.