Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദുഃഖവെള്ളി:ക്രിസ്തുവിന്‍റെ പീഡാനുഭവ സ്മരണയില്‍ ഭക്തിനിർഭരമായി പാലയൂർ തീർത്ഥകേന്ദ്രം

19 Apr 2025 15:45 IST

MUKUNDAN

Share News :

ചാവക്കാട്:പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ ക്രിസ്തുവിന്‍റെ പീഡാനുഭവ സ്മരണ ഭക്തിനിർഭരമായി നടന്നു.പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു.തീർത്ഥ കേന്ദ്രം അസി.വികാരി റവ.ഫാ.ക്ലിന്റ് പാണേങ്ങാടാൻ ദുഃഖ വെള്ളിയിലെ രാവിലത്തെ തിരുക്കർമങ്ങൾക്ക് മുഖ്യകാർമ്മികത്വം നൽകി.തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡോ.ഡേവിസ് കണ്ണമ്പുഴ,സെന്റ് ഫ്രാൻസിസ് സ്കൂൾ അധികാരി റവ.ഫാ അഗസ്റ്റിൻ എസ്എഫ്ഒ സഹ കാർമ്മികരായി.തുടർന്ന് ദൈവാലയത്തിൽ പുത്തൻപ്പാന പാരായാണവും നടന്നു.വൈകുന്നേരം വിലാപയാത്രയും,ചാവക്കാട് നഗരത്തിലേക്ക് നഗരിക്കാണിക്കലും ഉണ്ടായി.നഗരി കാണിക്കലിന് ശേഷം റവ.ഡോ.സിസ്റ്റർ നോയൽ സിഎംസി പീഡാനുഭവ സന്ദേശം നൽകി.കെസിവൈഎം പാലയൂർ ഒരുക്കിയ 'ആർത്തപാൻ 'എന്ന പീഡാനുഭവ ഹ്രസ്സ്വ നാടകവും അരങ്ങേറി.ഇടവക ട്രസ്റ്റിന്മാരായ ഫ്രാൻസിസ് ചിരിയംകണ്ടത്ത്,ചാക്കോ പുലിക്കോട്ടിൽ,പി.എ.ഹൈസൺ,സേവ്യർ വാകയിൽ,വിശുദ്ധവാര കമ്മിറ്റി അംഗങ്ങളായ പി.എൽ.ലോറൻസ്,സി.ടി.ജോബ്,ബീന ജോയ്,പാലയൂർ മഹാ സ്ലീഹ മീഡിയസെൽ അംഗങ്ങളായ ആൽബിൻ തോമസ്,ആൻടോം ഷാജുമോൻ എന്നിവർ നേതൃത്വം നൽകി.


Follow us on :

More in Related News