Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടുവള്ളിക്കഥ ഇന്ന് നടക്കും

07 Aug 2024 12:52 IST

enlight media

Share News :

കൊടുവള്ളി: ആഗസ്റ്റ് 7 മുതൽ 11 വരെ കൊടുവള്ളിയിലും കളരാന്തിരിയിലുമായി നടക്കുന്ന എസ്. എസ്. എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവിനോടനുബന്ധിച്ച് "കൊടുവള്ളിക്കഥ"- ചരിത്ര, സാംസ്കാരിക സംഗമം ആഗസ്റ്റ് 7ന് ബുധനാഴ്ച രാത്രി ഏഴു മണിക്ക് കൊടുവള്ളിയിലെ ലൈറ്റനിങ് ഗാലറിയിൽ വച്ച് നടക്കും. ചരിത്ര സെമിനാർ, നരിപ്പാട്ട്, ഖവാലി, നഷീദ, തുടങ്ങി വിവിധ സാഹിത്യ പരിപാടികൾക്ക് വേദി സാക്ഷ്യം വഹിക്കും. കൊടുവള്ളി മുൻസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു സംഗമം ഉദ്ഘാടനം ചെയ്യും. കോതൂർ മുഹമ്മദ് മാസ്റ്റർ വിഷയാവതരണം നടത്തും. കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് അഷ്റഫ് സഖാഫി പുന്നത്ത് നരിപ്പാട്ടിനെക്കുറിച്ച് വിശദീകരിക്കും. വായോളി മുഹമ്മദ് മാസ്റ്റർ, കൊടുവള്ളി ടൗൺ ജുമാ മസ്ജിദ് ഖത്തീബ് ബഷീർ റഹ്മാനി, നാസർ കോയ തങ്ങൾ, വേലായുധൻ മാസ്റ്റർ, എം.പി.സി നാസർ, സി.ഐ അഭിലാഷ്, സുരേന്ദ്രൻ അർച്ചന, കൊടുവള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെയും, കൂട്ടായ്മകളുടെയും പ്രതിനിധികളും പരിപാടിയിൽ സംബന്ധിക്കും.

Follow us on :

More in Related News