Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് നഗരസഭ ആയുർവേദ മെഡിക്കൽ ക്യാമ്പും,നിയമ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

15 Oct 2024 18:48 IST

- MUKUNDAN

Share News :

ചാവക്കാട്:സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭ ആയുർവേദ മെഡിക്കൽ ക്യാമ്പും,നിയമ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.നഗരസഭയിലെ 123-ാം നമ്പർ അംഗനവാടി എടപ്പൂള്ളി നഗർ പാലയൂരിൽ വെച്ച് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു.വൈസ് ചെയർമാൻ കെ.കെ.മുബാറക് അധ്യക്ഷത വഹിച്ചു.ആരോഗ്യകാര്യ സ്ഥിരസമിതി ചെയർപേഴ്സൺ ബുഷറ ലത്തീഫ്,11-ാം വാർഡ് കൗൺസിലർ അക്ബർ കോനോത്ത് എന്നിവർ സംസാരിച്ചു.ആയുർവേദ മെഡിക്കൽ ക്യാമ്പിനെ നഗരസഭ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.ഷബ്ന കൃഷ്ണൻ നേതൃത്വം നൽകി.പട്ടികജാതി വികസന വകുപ്പ് ലീഗൽ അഡ്വൈസർ അഡ്വ.സി.ഉത്തര നിയമ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.

Follow us on :

More in Related News