Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് തിരുവത്ര കോട്ടപ്പുറം മാരിയമ്മൻ ശ്രീഹനുമാൻകുട്ടി ക്ഷേത്രോത്സവം ചൊവ്വാഴ്ച്ച വിവിധ പരിപാടികളോടെ ആഘോഷിക്കും..

13 Jan 2025 17:31 IST

MUKUNDAN

Share News :

ചാവക്കാട്:തിരുവത്ര കോട്ടപ്പുറം മാരിയമ്മൻ ശ്രീഹനുമാൻകുട്ടി ക്ഷേത്രോത്സവം ചൊവ്വാഴ്ച്ച വിവിധ പരിപാടികളോടെ ആഘോഷിക്കും.ക്ഷേത്രം മേൽശാന്തി സി.എസ്.വിഷ്ണുവിന്റെ സാന്നിധ്യത്തിലും,തന്ത്രി ദൊണ്ടുമഠം ബ്രഹ്മശ്രീ ബാലചന്ദ്രൻ തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിലും വിശേഷാൽ പൂജകൾ നടക്കും.ക്ഷേത്രത്തിൽ പുലർച്ചെ 5-മണിക്ക് ഗണപതിഹോമം,പഴക്കുല സമർപ്പിക്കൽ,6-മണിക്ക് മലർ നിവേദ്യം,7-മണിക്ക് കലശപൂജകൾ,8-മണി മുതൽ ഉപദേവ പൂജകൾ, 9-മണിക്ക് ഹനുമാൻ സ്വാമിക്ക് നവകാഭിഷേകം പൂജ, 5-മണിക്ക് ദേവിക്ക് നവകാഭിഷേകം,10.30-ന് ഉച്ച പൂജ,ഉച്ച കഴിഞ്ഞ് 3 മണിക്ക് ക്ഷേത്രത്തിൽ നിന്ന് എം.ഡി.ജനാർദ്ദനൻ മണത്തലയുടെ ചെണ്ട മേളത്തോട് കൂടിയ എഴുന്നള്ളിപ്പ്,വൈകിട്ട് 6.30-ന് ദീപാരാധന,7.30-ന് അത്താഴ പൂജ എന്നിവയും,പെരുമ്പാവൂർ അകംപള്ളി കുടുംബങ്ങൾ വക അന്നദാനവും ഉണ്ടായിരിക്കുമെന്ന് ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് ഇ.എ.രവീന്ദ്രൻ,സുധീർ രവീന്ദ്രൻ,കെ.കെ.സതീന്ദ്രൻ,കെ.കെ.ഭരതൻ,ഗോപി കളത്തിൽ എന്നിവർ അറിയിച്ചു.



Follow us on :

More in Related News