Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സേവനങ്ങൾക്ക് ഹരിത കർമ്മ സേന രശീതി നിർബന്ധമാക്കി ചെറുകാവ്

10 Mar 2025 20:26 IST

Saifuddin Rocky

Share News :


പുളിക്കൽ :

ചെറുകാവ് പഞ്ചായത്തിൽ നിന്നും ലഭിക്കേണ്ട സേവനങ്ങളുടെ അപേക്ഷകളിൽ ഹരിത കർമ്മ സേനയ്ക്ക് യൂസർഫീ നൽകിയ രശീതിയുടെ പകർപ്പ് ഹാജരാക്കണമെന്നത് നിർബന്ധമാക്കി. അപേക്ഷയോടൊപ്പം രശീതി ഹാജരാക്കാത്തവർക്ക് പഞ്ചായത്തിൽ നിന്നും ലഭിക്കേണ്ട സേവനങ്ങൾ നിരസിക്കപ്പെടുകയോ സമയബന്ധിതമായി ലഭിക്കാതിരിക്കുകയോ ചെയ്യും.

ഹരിത കർമ്മ സേനയ്ക്കു നൽകേണ്ട യൂസർ ഫീ കുടിശ്ശിക വരുത്തുകയോ നൽകാതിരിക്കുകയോ ചെയ്താൽ ചെറുകാവ് പഞ്ചായത്തിൽ അവ വസ്തുനികുതിയോടൊപ്പം ഇടാക്കുവാൻ സർക്കാർ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ നിർബന്ധമാക്കി.

ഹരിത കർമ്മ സേനയ്ക്ക് യൂസർ ഫീ നൽകുകയെന്നത് എല്ലാവർക്കും ബാധകവുമാണ്. ഏതെങ്കിലും വിഭാഗത്തെ യൂസർ ഫീ നൽകുന്നതിൽ നിന്നും ഒഴിവാക്കേണ്ടതുണ്ടെങ്കിൽ അവ തീരുമാനിക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. അൻപത് രൂപ മുതൽ നൂറ് രൂപ വരെയാണ് പ്രതിമാസ യൂസർ ഫീ. മാലിന്യ മുക്തം നവകേരളം കാമ്പയിനിൻ്റെ ഭാഗമായി മാർച്ച് മൂപ്പതിന് സമ്പൂർണ്ണ മാലിന്യ മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കാനിരിക്കെയാണ് സർക്കാർ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് നിയമം നിർബന്ധമാക്കുന്നത്. ചെറുകാവ് പഞ്ചായത്തിൽ അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കനത്ത പിഴ ഈടാക്കുവാനും അങ്ങാടികളും ഫ്ലാറ്റുകൾപോലുള്ള താമസ സ്ഥലങ്ങളും മറ്റും കേന്ദ്രീകരിച്ച് കർശന പരിശോധന നടത്താനും പഞ്ചായത്ത് അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

Follow us on :

More in Related News