Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിൽ വാർഷിക പദ്ധതി 2022-23 ൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച 'ടേക്ക് എ ബ്രേക്ക്'കെട്ടിടത്തിന്റെ ഉദ്ഘാടനം..

22 Oct 2024 19:25 IST

MUKUNDAN

Share News :

ചാവക്കാട്:ബ്ലോക്ക് പഞ്ചായത്തിൽ വാർഷിക പദ്ധതി 2022-23 ൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച 'ടേക്ക് എ ബ്രേക്ക്'കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു.ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  കെ.ആഷിത ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് തെക്കുമുറി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു.29,99,000 രൂപ അടങ്കൽ തുക ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.ഭിന്നശേഷിക്കാർ,സ്ത്രീകൾ,പുരുഷന്മാർ എന്നിവർക്കുള്ള ടോയ്‌ലറ്റ്,വാഷിംഗ് സൗകര്യങ്ങൾ,വിശ്രമസ്ഥലം,അനുബന്ധ കടമുറികൾ,കോഫി ഷോപ്പ് എന്നിവയ്ക്കുള്ള സൗകര്യങ്ങളും കെട്ടിടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ്,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കമറുദ്ദീൻ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിസ്രിയ മുസ്താക്കലി,മുഹമ്മദുണ്ണി മന്ദലാംകുന്ന്,സി.വി.സുബ്രഹ്മണ്യൻ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.എ.  വർഗീസ്,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.വി.സനിൽകുമാർ,അസിസ്റ്റന്റ് എൻജിനീയർ എൻ.പി.ഷിധി,ജോയിന്റ് ബിഡി ഒ.കെ.ദിലീപ് കുമാർ,ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Follow us on :

More in Related News