Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തല ശ്രീനാഗയക്ഷി ക്ഷേത്രത്തിൽ ആയില്യം മഹോത്സവം ശനിയാഴ്ച്ച..

26 Sep 2024 21:44 IST

- MUKUNDAN

Share News :

ചാവക്കാട്:ശ്രീനാഗരാജാവും,ശ്രീനാഗയക്ഷിയും ഒരേ ശ്രീകോവിലിൽ കുടി കൊള്ളുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നായ കേരളത്തിലെ പ്രശസ്ത നാഗക്ഷേത്രമായ ചാവക്കാട് മണത്തല ശ്രീനാഗയക്ഷി ക്ഷേത്രത്തിൽ ആയില്യം മഹോത്സവം ശനിയാഴ്ച്ച ആഘോഷിക്കും.ക്ഷേത്രത്തിൽ നടക്കുന്ന വിശേഷാൽ പൂജകൾക്ക് തന്ത്രി കൊടുങ്ങല്ലൂർ സന്തോഷ്,ക്ഷേത്രം മേൽശാന്തി ബൈജു എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും.രാവിലെ മുതൽ ഗണപതിഹോമം,പാലഭിഷേകം,നാഗപൂജ,പാലും നൂറും,സർപ്പ ബലി,സർപ്പ സൂക്ത പുഷ്പ്പാഞ്ജലി എന്നിവ ഉണ്ടാകുമെന്ന് ക്ഷേത കമ്മിറ്റി ഭാരവാഹികളായ പ്രസിഡൻ്റ് കുന്നത്ത് സുബ്രഹ്മണ്യൻ,സെക്രട്ടറി എ.കെ.വേദുരാജ്,ട്രഷറർ ആർ.കെ.പ്രസാദ് എന്നിവർ അറിയിച്ചു.


.

Follow us on :

More in Related News