Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Nov 2024 15:09 IST
Share News :
മേപ്പയ്യൂർ: മേപ്പയ്യൂർ ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളിലെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് ഡീലിമിറ്റേഷൻ കമ്മറ്റി തയ്യാറാക്കിയ കരട് പ്രപ്പോസൽ ജനവികാരത്തെ കുൽസിതമാർഗത്തിലൂടെ മറികടക്കാനുള്ള ഗൂഢതന്ത്രത്തിൻ്റെ ഭാഗമാണെന്ന് മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ്കമ്മറ്റികുറ്റപ്പെടുത്തി. ഭൂമിശാസ്ത്രപരമായ അതിരുകൾ സ്വീകരിക്കാതെ നാട്ടിലെ ഇടവഴികളെ അതിരുകളാക്കി ഇടതുതാല്പര്യം സംരക്ഷിക്കാനാണ് ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് അശാസ്ത്രീയമായി വാർഡ് വിഭജനം നടത്തിയിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകും
. ജില്ലാ കോൺഗ്രസ് ജനറൽ സിക്രട്ടറി വി.പി. ഭാസ്ക്കരൻ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ് കെ.പി.രാമചന്ദ്രൻ അദ്ധ്യക്ഷനായി. ജില്ലാകോൺഗ്രസ് ജനറൽ സിക്രട്ടറി ഇ.അശോകൻ ഭരണഘടനാ അഭിയാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നിർവാഹക സമിതി അംഗം കെ.പി. വേണുഗോപാൽ ഇ.കെ. ബാലകൃഷ്ണൻ നമ്പ്യാർ ജില്ലാ പഞ്ചായത്തംഗം വി.പി ദുൽഖിഫിൽ,ഇ.കെ. മുഹമ്മത് ബഷീർ, സി.എം. ബാബു,കെ.അഷറഫ്, പി.കെ. അനീഷ്.ഒ.കെ. കുമാരൻ,ഷോഭിത്ത് ആർപി .ലതേഷ് പുതിയ ടുത്ത് 'ജിഷ കിഴക്കെമാടായി ശ്രീനിലയം വിജയൻ,ശശി പാറോളി,രാമചന്ദ്രൻ കീഴരിയൂർ,കെ.വി.രജിത, ഷബീർ ജന്നത്ത് തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.