Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Dec 2024 20:28 IST
Share News :
ചാവക്കാട്:കടപ്പുറം ഗ്രാമ പഞ്ചായത്തിൽ 2024-25 വർഷത്തെ ജനകീയസൂത്രണവുമായി ബന്ധപ്പെട്ട് ക്ഷീരകർഷകർക്ക് ധാതുലവണ മിശ്രിതം പദ്ധതിയുടെ വിതരണം നടന്നു.മൊത്തം 83 പേർക്ക് 2000 രൂപയോളം വീതം വില വരുന്ന ധാതുലവണങ്ങളും,വിരമരുന്നും നൽകുന്നതാണ് ഈ പദ്ധതി.ഈ ചടങ്ങിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് നിർവഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി.മൻസൂർ അലി അധ്യക്ഷത വഹിച്ച ചടങ്ങിന് ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ശുഭ ജയൻ,മെമ്പർമാരായ ഗഫൂർ,പ്രസന്ന എന്നിവർ സംസാരിച്ചു.കടപ്പുറം ഗ്രാമപഞ്ചായത്ത് വെറ്റിനറി സർജൻ ഡോ.സെബി സ്വാഗതവും,ഐശ്വര്യ ഫാർമേഴ്സ് ക്ലബ് പ്രസിഡന്റ് ആർ.കെ.ഇസ്മയിൽ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.