Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരി വിപത്തിനെതിരെ കുടുംബത്തിൻ്റെ കരുതലുണ്ടാവണം

31 Jan 2025 19:04 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ: കലാലയങ്ങളും കാമ്പസുകളും വരെ ലഹരിമാഫിയകൾ കയ്യടക്കിക്കൊണ്ട് വരും തലമുറയെ തകർത്തുകൊണ്ടിരിക്കുമ്പോൾ ഓരോ കുടുംബവും ജാഗ്രതയോടെ ഇടപെടണമെന്ന് ഐ.എസ്.എം സംസ്ഥാന ട്രഷറർ കെ. എം. എ. അസീസ് ആവശ്യപ്പെട്ടു. റമദാനിലേക്ക് റയ്യാനിലേക്ക് എന്ന പ്രമേയവുമായി കെ.എൻ.എം തിരുവള്ളൂർ മണ്ഡലം കാമ്പയിൻ്റെ ഭാഗമായി മുയിപ്പോത്ത് വെച്ച് നടന്ന കുടുംബ സംഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം.


കെ.ജെ യു ജനറൽ സെക്രട്ടരി ഹനീഫ് കായക്കൊടി മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ കരീം കോച്ചേരി അദ്ധ്യക്ഷത വഹിച്ചു. ഫെബ്രുവരി 21 ന് മുയിപ്പോത്ത് വെച്ച് നാസ്തികതയുടെ തെരുവ് വിചാരണ എന്ന പേരിൽ നടക്കുന്ന എവിടെൻ്സ് പ്രോഗ്രാമിൻ്റെ സംഘാടക സമിതി രൂപീകരിച്ചു. കെ എൻ .എം മദ്റസ സംസ്ഥാന സർഗ്ഗമേളയിൽ പങ്കെടുത്ത പ്രതിഭകളെ കുടുംബ സംഗമത്തിൽ വെച്ച് ആദരിച്ചു. കെ.വി. കുഞ്ഞബ്ദുല്ല മാസ്റ്റർ, പി.കെ. ഫൈസൽ മാസ്റ്റർ, ഖാസിം മാസ്റ്റർ ആവള , പി.മുഹമ്മദ് മനാർ, അലിഅസ്ഗർ മുളിയങ്ങൽ, ടി. അബ്ദുലത്തീഫ് മാസ്റ്റർ,ഹാഖിൽ എ.വി, ടി.കെ. കുഞ്ഞമ്മദ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. വി. ഹമീദ് മാസ്റ്റർ സ്വാഗതവും വി.കെ. നൗഫൽമാസ്റ്റർ നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News