Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്.വൈ.എസ് മീലാദ് വിളംബര റാലി

05 Sep 2024 11:24 IST

Preyesh kumar

Share News :

പേരാമ്പ്ര: "പ്രവാചകൻ (സ): പ്രകൃതവും പ്രഭാവവും എന്ന പ്രമേയത്തിൽ എസ്.വൈ.എസ് നടത്തുന്ന റബീഅ' കാമ്പയിൻ്റെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റി പേരാമ്പ്രയിൽ മീലാദ് വിളംബര റാലി നടത്തി. എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു.


ജില്ലാ പ്രസിഡൻ്റ് സയ്യിദ് ടി.പി.സി. തങ്ങൾ അധ്യക്ഷനായി.കക്കാട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് മാർക്കറ്റിൽ അവസാനിച്ച റാലിയിൽ ആയിരങ്ങൾ അണിനിരന്നു.തുടർന്ന് നടന്ന പൊതു പരിപാടിയിൽ സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി പ്രമേയ പ്രഭാഷണം നടത്തി.സ്വാഗത സംഘം കൺവീനർ റഫീഖ് സക്കരിയ്യ ഫൈസി,ഇ .ഷമീർ മാസ്റ്റർ,എസ്.പി .കുഞ്ഞമ്മദ്,ഡോ:അബ്ദുല്ലതീഫ് നദ് ,സയ്യിദ് ശറഫുദ്ധീൻ ജിഫ്രി,അസീസ് ഫൈസി കടിയങ്ങാട്,സി.പി.എ,അസീസ്,കോയ ദാരിമി നടുവണ്ണൂർ,സിദ്ധീഖ് മാഹിരി എന്നിവർ സംസാരിച്ചു.


പി.എം.കോയമുസ് ല്യാർർ,എം.കെ.അബ്ദുറഹിമാൻ മാസ്റ്റർ,മൂസ കോത്തമ്പ്ര,ഷരീഫ് ഫൈസി,യാസർ റഹ്മാനി,സുബൈർ ലത്തീഫി, എസ്.എം .അബ്ദുസ്സസലാം മാസ്റ്റർ അരിക്കുളം,ആർ.കെ. മുഹമ്മദ്,മൂസ മുസ്ല്യാർ,ഇ.കെ.അഹമ്മദ് മൗലവി,കെ.പി. റസാഖ്,ടി.സി മുഹമ്മദ്,എം.കെ.സി. കുട്ട്യാലി, ശിഹാബ് കന്നാട്ടി,എം.എം.ആസിഫ്,ഒ.കെ. മോയിൽ കുടമാസ്റ്റർ റാലിക്ക് നേതൃത്വം നൽകി.

മൗലിദ് - പ്രാർത്ഥന സദസ്സിന് കോഴിക്കോട് വലിയ ഖാസി നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് എന്നിവർ നേതൃത്വം നൽകി.



Follow us on :

Tags:

More in Related News