Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അരിഎത്രയും വേഗം കടകളിൽ എത്തിയ്ക്കുവാനുള്ള അടിയന്തിര ഇടപെടലുണ്ടാകുമെന്നു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ

15 Nov 2024 19:02 IST

WILSON MECHERY

Share News :


ചാലക്കുടി:

ചാലക്കുടി താലൂക്ക് പരിധിയിലെ  റേഷൻ കടകൾ മുഖാന്തിരം  ഈ മാസം വിതരണം ചെയ്യുവാനുള്ള അരിഎത്രയും വേഗം കടകളിൽ എത്തിയ്ക്കുവാനുള്ള അടിയന്തിര ഇടപെടലുണ്ടാകുമെന്നു ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ  സനീഷ്‌കുമാർ ജോസഫ് എം എൽ എ യ്ക്ക് ഉറപ്പുനൽകി.

ഈ മാസത്തെ വിതരണത്തിനായി  എത്തിയ്ക്കേണ്ട അരി യഥാസമയം റേഷൻ കടകളിൽ എത്തിയ്ക്കാത്ത സാഹചര്യം  ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നു സനീഷ്‌കുമാർ ജോസഫ് എം എൽ എ കൊമ്പോടിഞ്ഞാമാക്കലിലുള്ള എഫ് സി ഐ ഗോഡൗണിൽ സന്ദർശിച്ച് വിവരങ്ങൾ ആരാഞ്ഞതിനു ശേഷമാണ് മന്ത്രിയെയും , സിവിൽ സപ്ലൈസ് കമ്മീഷണറെയും , ജില്ലാ കളക്ടറേയും റേഷൻ അരി വിതരണത്തിലെ  കാലതാമസം അറിയിച്ചതിനെ തുടർന്നാണ് നടപടി.

Follow us on :

More in Related News