Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായ് നാഷണൽ സർവ്വിസ് സ്കീം

22 Aug 2024 21:38 IST

WILSON MECHERY

Share News :

ചാലക്കുടി:

വയനാടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായ് നാഷണൽ സർവ്വിസ് സ്കീം ഒരുക്കുന്ന സംരഭത്തിലേക്കുള്ള ധനസമാഹരണത്തിനായ്,

വി ആർ പുരം ഗവ:ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ഒരുക്കിയ ബിരിയാണി മേളയിൽ വലിയ ജനകീയ പങ്കാളിത്തം.

3 ദിവസം കൊണ്ടാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.

1000 ലേറെ ബിരിയാണി പാക്കറ്റിന് ഓർഡർ ലഭിച്ചു.

വീടുകൾ തോറും നടന്ന് ഓർഡർ പിടിച്ചതും, വി. ആർ പുരം കമ്മ്യൂണിറ്റി ഹാളിൽ ബിരിയാണി തയ്യാറാക്കി, പായ്ക്ക് ചെയ്ത് വീടുകളിൽ എത്തിച്ചതുമെല്ലാം NSS വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ്.

ബിരിയാണിക്കായ് ചിലവായ പൈസ കഴിച്ച് ബാക്കിയുള്ള തുക പൂർണ്ണമായും നാഷണൽ സർവ്വീസ് സ്കീമിൻ്റെ വയനാട് പുനരധിവാസ പദ്ധതിയിലേക്ക് നൽകും.

ബിരിയാണി വിതരണത്തിൻ്റെ ഉത്ഘാടനം കൗൺസിലർ ഷിബു വാലപ്പൻനിർവ്വഹിച്ചു.

പി ടി എ പ്രസിഡണ്ട് ജോഫിൻ ജോസ് അധ്യക്ഷനായി.

മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു,

പ്രിൻസിപ്പൽ ഇൻ ചാർജ്ജ് 

വിബി ബാബു, NSS കോ-ഓർഡിനേറ്റർ വിജീഷ് ലാൽ,PTA

വൈസ് പ്രസിഡണ്ട് സുനിൽകുമാർ, SMC ചെയർമാൻ വി.വി. വേലായുധൻ, 

NSS ലീഡർമാരായ ആൽവിൻ K.S, അനുലക്ഷ്മി, നിയാഗ്രെയ്സ് ബെന്നി, കൃഷ്ണജിത്ത്

എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News