Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരിന്തൽമണ്ണ നഗരസഭ കുടുംബശ്രീ വിപണനമേള ആരംഭിച്ചു

20 Jan 2025 16:56 IST

Saifuddin Rocky

Share News :

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭ കുടുംബശ്രീ നടത്തുന്ന വിപണന മേള ആരംഭിച്ചു.

പട്ടാമ്പി റോഡിൽ ആരംഭിച്ച മേള നഗരസഭാ ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുണ്ടുമ്മൽ മുഹമ്മദ്‌ ഹനീഫ അധ്യക്ഷത വഹിച്ചു.ഉപജീവനഉപസമിതി കൺവീനർ ശ്രീജ,അകൗണ്ടന്റ് ജിഷ,സി.ഡി.എസ് മെമ്പർമാർ, സി.ഒ മാർ തുടങ്ങിയവർ പങ്കെടുത്തു.സി.ഡി.എസ് പ്രസിഡന്റ് വിജയ വി.കെ സ്വാഗതവും വൈസ് പ്രസിഡന്റ് സീനത്ത് നന്ദിയും പറഞ്ഞു.


വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ ഉത്പന്നങ്ങൾ ഉൾപ്പെടുത്തി നടത്തുന്ന വിപണന മേള ജനുവരി 20 മുതൽ 25 വരെയാണ് ഉണ്ടാവുക.വിപണിയും വരുമാനവും ഉറപ്പു വരുത്തി സംരംഭകരെ ശാക്തീകരിക്കുക, കുടുംബശ്രീ സംരംഭകർ ഉൽപാദിപ്പിക്കുന്ന മായം കലരാത്ത ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വിപണനമേള ഒരുക്കിയിരിക്കുന്നത്.

Follow us on :

More in Related News