Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Nov 2024 12:40 IST
Share News :
തൊടുപുഴ:കേരളത്തിലെ മനുഷ്യ വന്യജീവി സംഘര്‍ഷം പരിഹരിക്കുന്നതിന് സര്‍ക്കാരിന് ആത്മാര്‍ത്ഥയില്ലായെന്നും വിഷയത്തില്‍ വനപാലകരെ ബലിയാടാക്കുകയാണെന്നും കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് സംഘ് ആറാം സംസ്ഥാന സമ്മേളനം ആരോപിച്ചു. തസ്തികകള്‍ സൃഷ്ടിക്കാതെയും വേണ്ടത്ര വാഹനവും ആയുധവും ഇല്ലാതെയും ദ്രുതകര്‍മ്മ സേനകള്‍ രൂപീകരിച്ചത് വനപാലകരെ ദുരിതത്തിലാക്കി. ഫോറസ്റ്റ് സ്‌പെഷ്യല്‍ റൂള്‍ പരിഷ്‌കാരം നടപ്പിലാക്കുക, ഫോറസ്റ്റ് വാച്ചര്‍മാരുടെ ഉദ്യോഗകയറ്റം നല്കുന്നതിലെ തടസം നീക്കുക, അനാവശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നബാര്‍ഡ് വായ്പ ഉപയോഗിക്കുന്നത് അന്വേഷിക്കുക, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ നിയമനത്തില്‍ 60 ശതമാനം ഉദ്യോഗകയറ്റം വഴി നല്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.തൊടുപുഴ കാര്‍ഡ്‌സ് കള്‍ച്ചറല്‍ സെന്റര്‍ ഹാളില്‍ നടന്ന സമ്മേളനം ബി.എം.എസ് ദേശീയ നിര്‍വാഹക സമിതിയംഗം സി.ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു.കെ.എഫ്.പി.എസ്.എസ് സംസ്ഥാന പ്രസിഡന്റ് ബിജു ബി.നായര്‍ അധ്യക്ഷനായി. ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ. ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡല്‍ നേടിയ വനപാലകരെയും ദേശീയ വനം കായികമേളയില്‍ മെഡല്‍ നേടിയവരെയും റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ആര്‍. അജികുമാര്‍ ആദരിച്ചു.
ആര്‍.ആര്‍.കെ.എം.എസ്. ദേശീയ വൈസ് പ്രസിഡന്റ് പി.സുനില്‍കുമാര്‍, ദേശീയ അദ്ധ്യാപക പരിഷത്ത് പ്രസിഡന്റ് പി.എസ്.ഗോപകുമാര്‍,കെ.എസ്.ഇ.എസ് പ്രസിഡന്റ് ടി.ഐ. അജയകുമാര്‍,
ബിഎംഎസ് സംസ്ഥാന സെക്രട്ടറി സിബി വര്‍ഗീസ്, കെഎഫ്പിഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബി.എസ്. ഭദ്രകുമാര്‍, ജോസഫ് വര്‍ഗീസ്, സെക്രട്ടറി ഡി.ജയന്‍, എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന ഭാരവാഹികളായി ബി.എസ്. ഭദ്രകുമാര്‍ (പ്രസിഡന്റ്), ബിജു ബി. നായര്‍ (ജനറല്‍ സെക്രട്ടറി), വി.കെ. വിജീഷ്‌കുമാര്‍ (ട്രഷറര്‍), ജോസഫ് വര്‍ഗീസ്, കെ.ജി. രഞ്ജിത്ത്, ശിവപ്രശാന്ത്, എം. അജയ്ഘോഷ് (വൈസ് പ്രസിഡന്റുമാര്‍), വി. ഉണ്ണികൃഷ്ണന്‍, ഡി. ജയന്‍, സജീഷ് വി.എസ്., ഷൈജു ജി.ജെ, (സെക്രട്ടറിമാര്‍), അഖില്‍, അന്തസൂര്യ, വി. സതീഷ്, ആര്‍. വള്ളിയമ്മ, കെ.ജി. സദാനന്ദന്‍, ഹരിപ്രസാദ്, ബിനോയ് ബി., പി.യു പ്രവീണ്‍ (കമ്മറ്റിയംഗങ്ങള്‍), കെ.ഷണ്‍മുഖന്‍, ഹരിദാസന്‍ (ഓഡിറ്റര്‍മാര്‍) എന്നിവരെയും തെരഞ്ഞെടുത്തു
Follow us on :
More in Related News
Please select your location.