Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Nov 2024 23:20 IST
Share News :
മേപ്പയൂർ: കൂളിക്കുന്നിന് മുകളിൽ പരന്നുകിടക്കുന്ന സ്കൂൾ കെട്ടിടങ്ങൾക്ക് മുകളിലൂടെ മേപ്പയ്യൂർ ഗവ.ഹൈസ്കൂളിന്റെ സ്വന്തം ഡ്രോൺക്യാമറ നിരീക്ഷണ പറക്കൽ നടത്തിയത്ശ്രദ്ധേയമായി. തങ്ങൾ സ്വന്തമായി നിർമിച്ച ഡ്രോൺ പറന്നുയരുകയും, ക്യാമറ ദൃശ്യങ്ങൾ പകർത്തുകയും ചെയ്‌തപ്പോൾ വിദ്യാർഥികൾ ആഹ്ലാദാരവമുയർത്തി. മേപ്പയൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് കഴിഞ്ഞ ദിവസം വിദ്യാർഥികൾ നിർമിച്ച ഡ്രോൺ പറന്നുയർന്നതും ചിത്രങ്ങൾ പകർത്തിയതും. ഇനി മുതൽ വിശേഷ ദിവസങ്ങളിലെല്ലാം ക്യാമ്പസ് വിവരങ്ങൾ ഈ ഡ്രോൺ നിരീക്ഷിക്കും.
സ്കൂളിലെ അടൽ ടിങ്കറിംങ് ലാബിന്റെ നേതൃത്വത്തിലാണ്വിദ്യാർഥികൾ രണ്ട് ദിവസത്തെ പരിശീലനത്തിലൂടെ ആധുനിക രീതിയിലുള്ള ഡ്രോൺ നിർമിച്ചത്. എ.ടി.എൽ സാങ്കേതിക വിദഗ്‌ദ്ധൻ ടി.മുസമ്മിൽ വിദ്യാർഥികൾക്ക് മാർഗ നിർദേശങ്ങൾ നൽകി. എടിഎൽ ലാബ് മെൻ്റർ ടി.കെ.തേജ നേതൃത്വം നൽകി.
ജില്ലാ ഭരണകൂടത്തിൻ്റെയും സംസ്ഥാന വിദ്യാഭ്യാസവകുപ്പിൻ്റെയും പിന്തുണയോടെ നടപ്പാക്കുന്ന എജ്യൂമിഷൻ ഇന്നൊവേഷൻ ലാബ് (എമിൽ) സ്‌കൂളിൽ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ ഇത്തരത്തിലുള്ള മൂന്നു ലാബുകളിലൊന്നാണിത്. സാങ്കേതികസഹായം നൽകിക്കൊണ്ട് എൻ ഐ ടി കോഴിക്കോട്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, ഡയറ്റ് കോഴിക്കോട് എന്നിവരുടെ മാർഗ നിർദ്ദേശത്തോടെ റോബോട്ടുകളും സ്‌കൂളിൽ പിറവി എടുത്തിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.