Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജനപ്രതിനിധിയേയും,സ്ക്കൂൾ ജീവനക്കാരനേയും കേസിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ചു.

22 Aug 2024 19:32 IST

Preyesh kumar

Share News :

മേപ്പയൂർ:കോഴിക്കോട് ജില്ലാ പഞ്ചായത്ത് പയ്യോളി ഡിവിഷൻ മെമ്പർ വി.പി .ദുൽഖിഫിലിനെയും,

മേപ്പയൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ ജീവനക്കാരൻ അയ്യറോത്ത് മോഹൻദാസിനെയും അകാരണമായി കേസിൽ ഉൾപ്പെടുത്തിയ പോലീസ് നടപടിയിൽ യു.ഡി.എഫ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.കഴിഞ്ഞ ദിവസം മേപ്പയൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിലും,

യു.ഡി.എഫ് നേതാക്കളെ അക്രമിച്ചതിലും പ്രതിഷേധിച്ച് യു.ഡി.വൈ.എഫ് മേപ്പയൂർ ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനം ആയുധധാരികളായ സി.പി.എം;ഡി.വൈ.എഫ്.ഐ പ്രവർത്തകർ അക്രമിച്ചതിന്റെ ഭാഗമായി സംഘർഷ വിവരമറിഞ്ഞ് എത്തിച്ചേർന്നതായിരുന്നു ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖിഫിൽ.അതേപോലെ സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ദിവസം സ്ക്കൂളിൽ ലീവായിരിക്കുകയും,സംഘർഷ ദിവസം തന്റെ വ്യക്തിപരമായ ആവശ്യത്തിനു വേണ്ടി എ.ടി.എം കൗണ്ടറിൽ നിന്നും പണം പിൻവലിക്കാൻ മേൽ സമയത്ത് ഫുട്പാത്തിലൂടെ നടന്നു പോയ മേപ്പയൂർ ഹൈസ്ക്കൂൾ ജീവനക്കാരനായ അയ്യറോത്ത് മോഹൻ ദാസിനേയും സി.പി.എം ന്റെ പകപോക്കൽ രാഷ്ട്രീയത്തിന്റെ ഭാഗമായി അകാരണമായി പോലീസ് കേസിൽ ഉൾപ്പെടുത്തുകയായിരുന്നുവെന്ന് യുഡിഎഫ് ആരോപിച്ചു.

ഇവരുടെ പേരിൽ അന്യായമായി ചുമത്തിയ കേസ് പോലീസ് പിൻവലിക്കുന്നില്ലായെങ്കിൽ ജനപ്രതിനിധിയെ പങ്കെടുപ്പിച്ച് പോലീസ് സ്റ്റേഷനു മുൻപിൽ സത്യാഗ്രഹ സമരമുൾപ്പെടെയുള്ള പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും യു.ഡി.എഫ് കമ്മിറ്റി വ്യക്തമാക്കി.


ചെയർമാൻ പറമ്പാട്ട് സുധാകരൻ അധ്യക്ഷനായി

.ഡി.സി.സി സെക്രട്ടറി ഇ. അശോകൻ യോഗം ഉദ്ഘാടനം ചെയ്തു.കൺവീനർ എം.കെ. അബ്ദുറഹിമാൻ,ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ,മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി.കെ. അനീഷ്,പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹിമാൻ,ജനറൽ സെക്രട്ടറി എം.എം. അഷറഫ്,ട്രഷറർ കെ.എം.എ. അസീസ്,കെ.പി .വേണുഗോപാൽ,കെ.എം .കുഞ്ഞമ്മത് മദനി,അന്തേരി ഗോപാലകൃഷ്ണൻ,

കെ.പി. മൊയ്തി എന്നിവർസംസാരിച്ചു.,,

Follow us on :

Tags:

More in Related News