Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Oct 2024 21:26 IST
Share News :
മുക്കം: മുക്കത്തിൻ്റെ വികസനശിൽപ്പിയും നന്മകൾ നിറഞ്ഞ മഹാവ്യക്തിത്വത്തിൻ്റെ ഉടമയായിരുന്ന പൂളപ്പൊയിൽ എ എം അഹമ്മദ് കുട്ടി ഹാജിയുടെ നിര്യാണം നാടിന് തീരാ നഷ്ടം. സംഭവ ബഹുലമായ ജീവിതം കാഴ്ച്ചവെച്ച എ എം അഹമ്മദ്കുട്ടി ഹാജിനാട്ടിലെയും മികച്ച കാരണവരും മുസ്ലിം ലീഗ് നേതാവുമായിരുന്നു അതേ സമയം പണ്ഡിതന്റെയും,, മുതലാളിയുടെയും, തൊഴിലാളിയുടെയും, ജാതിമത രാഷ്ട്രീയ ഭേദമന്യേ ആബാലവൃദ്ധ ജനങ്ങളുടെയു അഭയ കേന്ദ്രമായിരുന്നു എഎം. എല്ലാവരോടും നിറപൂഞ്ചിരിയോടെയുള്ള സമീപനവുമായി കുശലാന്വേഷണം നടത്തുന്ന സ്നേഹനിധിയായ വ്യക്തിത്വത്തമായരുന്നു. ആർക്കും എത് കാര്യങ്ങൾ നേരിട്ട് പറയാം. അതോടപ്പം സാധിക്കുന്നത് ചെയ്തുകൊടുക്കാൻ സന്നദ്ധൻ , മതനിഷ്ഠ മുറുകെ പിടിക്കുന്ന മാന്യദേഹമായിരുന്നു
1983ല്‍ മുക്കം ഗ്രാമ പഞ്ചായത്തിലേക്ക് മത്സരിച്ച് വിജയം നേടി പ്രസിഡണ്ട് പദവി അലങ്കരിക്കുകയുണ്ടായി. തുടർച്ചയായി അഞ്ചു തവണ പഞ്ചായത്ത് മെമ്പർ പദവി നിലനിർത്തി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിക്കുകയും ചെയ്തു.മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗം, മുസ്ലിം ലീഗ് കുന്ദമംഗലം നിയോജകമണ്ഡലം പ്രസിഡണ്ട്, മുസ്ലിം ലീഗ് തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡണ്ട്, തിരുവമ്പാടി നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ, മുക്കം മുസ്ലിം ഓർഫനേജ് എക്സിക്യൂട്ടീവ് മെമ്പർ, സുന്നി മഹല്ല് ഫെഡറേഷൻ മുക്കം മേഖല പ്രസിഡണ്ട്, 1979 മുതൽ 2023 വരെ പൂളപ്പൊയിൽമഹല്ല്പ്രസിഡണ്ട്,പൂളപ്പൊയിൽ നൂറുൽ ഇസ്‌ലാം മദ്രസ, നുസ്രത്തുൽ ഇസ്‌ലാം സംഘം,
പുളപ്പൊയിൽ ഏരിയ മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റി, എസ് വൈ എസ് എന്നി മേഖലകളിലും പ്രവർത്തനങ്ങൾ നടത്തി..
വിദ്യാഭ്യാസപരമായി മുന്നേറാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഭരണകർത്താവ് എന്ന നിലയിൽ പ്രാഗല്ഭ്യം തെളിയിച്ചു.പഞ്ചായത്ത് രാജ് ആക്ട്, മുൻസിപ്പൽ ആക്ട് സസൂഷ്മം പഠിച്ച് പ്രയോഗവൽക്കരിച്ചു.എല്ലാവരെയും ഒന്നായി നോക്കിക്കാണുകയും സമൂഹത്തിന് ഒന്നിപ്പിന്റെ പതാക വാഹകനായി എ എം അഹമ്മദ് കുട്ടി ഹാജിക്ക് മാറാനായി .
Follow us on :
Tags:
More in Related News
Please select your location.