Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jan 2026 19:50 IST
Share News :
ഗുരുവായൂർ:തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മകരചൊവ്വ മഹോത്സവം ആചാര അനുഷ്ഠാനനിറവിൽ ഭക്തിസാന്ദ്രതയോടെ വർണ്ണാഭമായി.ഉച്ചക്ക് പകൽ പൂരത്തിന് ഗുരുവായൂർ ദേവസ്വം കൊമ്പൻ പീതാംബരൻ തിടമ്പേറ്റി.വാദ്യവിദ്വാൻ കോട്ടപ്പടി സന്തോഷ് മാരാരുടെ പ്രമാണത്തിൽ നടന്ന മേളത്തിൽ ഷൺമുഖൻ തെച്ചിയിൽ,ഗുരുവായൂർ ജയപ്രകാശ്,ഗുരുവായൂർ സേതു,ഉണ്ണികൃഷ്ണൻ എടവന,പ്രദീപ് നെടിയേടത്ത് എന്നിവർ സാരഥ്യം നൽകി.തുടർന്ന് ദേവീ സവിധത്തിൽ നൂറുകണക്കിന് വ്യത്യസ്തമായ വിഭവ നിറപറകളാൽ നടക്കൽപ്പറ സമർപ്പണം ദേവീ സ്വരൂപമായ ക്ഷേത്ര കോമരം ശ്രീധരൻ വെളിച്ചപ്പാട് വെളിച്ചപ്പെട്ട് ധന്യമാക്കി പൂർത്തീകരിച്ചു.വിവിധ ഭാഗങ്ങളിൽ നിന്ന് ഏഴോളം പ്രാദേശിക പൂരാഘോഷകമ്മിറ്റികളുടെ നേതൃത്വത്തിൽ എണ്ണം പറഞ്ഞ ഗജീവീരമാരുമായും,വിവിധ താളവാദ്യങ്ങളോടെയും,വരവ് പൂരങ്ങളുമുണ്ടായി.ദേവീ സംഗമം,താഴത്തെ കാവ് വേല,തായമ്പക,കേളി,നാദസ്വരം,ലക്ഷാർച്ചന,അഷ്ടപദി,അന്നദാനം,കൂട്ടിയെഴുന്നെള്ളിപ്പ്,പാന എന്നിവയുമുണ്ടായി.ശശിവാറണാട്ട്,സേതു തിരുവെങ്കിടം,പ്രഭാകരൻ മണ്ണൂർ,ബാലൻ വാറണാട്ട്,ഇ.രാജു,ശിവൻ കണിച്ചാടത്ത്,ഹരി കൂടത്തിങ്കൽ,അനന്തകൃഷ്ണർ,പി.ഹരിനാരായണൻ,രാജു പെരുവഴിക്കാട്ട് എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.