Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാഹുൽ മാങ്കുട്ടത്തിനെതിരായ കൊലവിളിക്കെതിരെ പ്രതിഷേധിച്ചു

17 Apr 2025 13:04 IST

ENLIGHT MEDIA PERAMBRA

Share News :

ബാലുശ്ശേരി:യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടം എംഎൽഎക്കെതിരെ ബിജെപി നേതാക്കൾ പാലക്കാട് നടത്തിയ കൊലവിളി പ്രസംഗത്തിനെതിരെ  യൂത്ത് കോൺഗ്രസ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വൈശാഖ് കണ്ണോറ ഉദ്ഘാടനംചെയ്തു.  നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിജിത് ഉണ്ണികുളം അധ്യക്ഷത വഹിച്ചു. അഭിന കുന്നോത്ത്, സി. വി. സഹൽ , സുധിൻ സുരേഷ്, ബഗീഷ് ലാൽ കരുമല, നിസാം കക്കയം, രജീഷ് ശിവപുരം, നിതിൽ നിർമല്ലൂർ, ഷമീം പുളിക്കൂൽ, സുവിൻ.വി.പി എന്നിവർ സംസാരിച്ചു.

Follow us on :

Tags: