Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്ലസ്റ്റർ ബഹിഷ്കരിച്ച് പ്രതിഷേധിച്ചു.

01 Jul 2024 16:39 IST

PALLIKKARA

Share News :

ആറാം പ്രവർത്തി ദിനം അടിച്ചേൽപ്പിക്കുന്ന സർക്കാറിൻ്റെ ഏകപക്ഷീയമായ നടപടിയിൽ പ്രതിഷേധിച്ച് ദേശീയ അദ്ധ്യാപക പരിഷത്ത് (എൻടിയു) ജില്ലയിലെ എല്ലാ ക്ലസ്റ്റർ സെൻ്ററുകളിലും ക്ലസ്റ്റർ ബഹിഷ്ക്കരണ സമരം നടത്തി. സംസ്ഥാന വ്യാപകമായ അദ്ധ്യാപക പ്രതിഷേധത്തിൻെ ഭാഗമായിട്ടായിരുന്നു അക്കാദമിക് കലണ്ടർ കത്തിച്ചു കൊണ്ടുള്ള സമരം. വിദ്യാഭ്യാസ അവകാശ നിയമം അവഗണിച്ചും മുസ്ലീം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന വിദ്യാലയങ്ങളെ ഒഴിവാക്കിയും ശനിയാഴ്ചകൾ പ്രവർത്തി ദിനമാക്കുന്നത് വിദ്യാർത്ഥികളെ രണ്ടുതട്ടിലാക്കുകയും വിദ്യാഭ്യാസ രംഗത്തെ കലുഷിതമാക്കുകയും ചെയ്യും എന്നതിൽ സംശയമില്ല. സർക്കാറിൻ്റെ തലതിരിഞ്ഞതും ഏകാധിപത്യപരവുമായ തീരുമാനത്തിനെതിരെ

 പരപ്പനങ്ങാടി ഉപജില്ലയിൽ നടന്ന ക്ലസ്റ്റർ ബഹിഷ്കരണ സമരപരിപാടി ജില്ലാ വൈസ് പ്രസിഡണ്ട് മധു. മേനാത്ത് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ട് രമ്യ. സി സ്വാഗതം ആശംസിച്ചു. ജില്ലാ ട്രഷറർ നിശാന്ത് എം അധ്യക്ഷത വഹിച്ചു. ജില്ലാ സമിതി അംഗം ശശികുമാർ. എ.കെ നന്ദി പറഞ്ഞു. വനിതാ കൺവീനർ അവിഷ. കെ, ഷാജൻ കെ,

ശ്രീഘോഷ്. എൻ. എസ്, ലാൽ. ആർ, സുധീഷ്. എസ്.എം, പ്രജോഷ് കുമാർ. കെ, ശ്രീനാഥ്. വി, ഗിരീഷ്. പി, പ്രിയ. പി.എ, റോഷ്നി. കെ. എസ്, ദിവ്യ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News