Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാവറട്ടി 149-ാംതിരുനാൾ നേർച്ചയൂട്ടിന് ഭക്തജന പ്രവാഹം...

10 May 2025 20:52 IST

MUKUNDAN

Share News :

പാവറട്ടി:വിശുദ്ധ യൗസേപ്പിതാവിൻ്റെ തീർത്ഥകേന്ദ്രത്തിലെ 149-ാം മദ്ധ്യസ്ഥ തിരുനാളിനോട് അനുബന്ധിച്ച് നടന്ന നേർച്ചയൂട്ടിന് ഭക്തജന പ്രവാഹം.രാവിലെ 10 മണിക്ക് ആഘോഷമായ വി.കുർബാനക്ക് തൃശ്ശൂർ അതിരൂപത വികാരി ജനറാൾ മോൺ.ജെയ്‌സൻ കുനംപ്ലാക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു.തുടർന്ന് തീർത്ഥകേന്ദ്രം റെക്ടർ ഫാ.ആന്റണി ചെമ്പകശ്ശേരി നേർച്ച ഭക്ഷണം ആശീർവദിച്ചു.ഒന്നരലക്ഷം പേർക്കാണ് ഇത്തവണ നേർച്ചഭക്ഷണം ഒരുക്കിയിട്ടുള്ളത്.ഊട്ടുസദ്യയിൽ ചോറ്,സാമ്പാർ,ഉപ്പേരി,ചെത്തുമാങ്ങ എന്നിവ പ്രധാന ഇനങ്ങളാണ്.മാനേജിംഗ് ട്രസ്റ്റി ഒ.ജെ.ഷാജൻ,അരിവെപ്പ് കൺവീനർ കെ.ഡി.ജോസ്,കറി വെപ്പ് കൺവീനർ വി.ആർ.ജോൺ,കലവറ കൺവീനർ ആൽബർട്ട് തരകൻ ജോയിൻ്റ് കൺവീനർമാരായ സാബു ലൂവീസ്,പി.ജെ.വിൻസൻറ്,കെ.ഒ.ബാബു,എ.വി.ജോളി,ഡേവീസ് തെക്കേക്കര,എ.ജെ.മാത്യൂസ്,ഏ.വി.ജോളി കുടുംബ കൂട്ടായ്മ ഏകോപന സമിതി കൺവീനർ സേവിയർ അറയ്ക്കൽ,ഭക്ഷണം സംഘടനാസമിതി കൺവീനർ സി.വി.സേവിയർ,പിആർഒ റാഫി നീലങ്കാവിൽ എന്നിവർ നേതൃത്വം നൽകി.ഊട്ട് ഞായറാഴ്‌ച്ചവരെയുണ്ടാകും.

Follow us on :

More in Related News