Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സമസ്ത 100-ാം സ്ഥാപക ദിനം ആചരിച്ചു

26 Jun 2025 19:58 IST

MUKUNDAN

Share News :

ചാവക്കാട്:സമസ്ത നൂറാം സ്ഥാപക ദിനം വിവിധ പരിപാടികളോടെ ചാവക്കാട് സോൺ പരിധിയിൽ ആചരിച്ചു.ചാവക്കാട് സോണിൽ അമ്പതോളം വരുന്ന മദ്‌റസ,മറ്റ് സ്ഥാപനങ്ങളിൽ പതാക ഉയർത്തൽ,ഗ്രാൻഡ് അസംബ്ലി,സമാധാന സംഗമം,മധുരവിതരണം എന്നി പരിപാടികളോടെയാണ് സമസ്ത,കേരള മുസ്‌ലിം ജമാഅത്ത്,എസ് ജെ എം, എസ് എം എ, എസ് വൈ എസ്, എസ് എസ് എഫ്,എസ് ബി എസ് എന്നീ സംഘടനകളുടെനേതൃത്വത്തിൽ നടന്നത്.സോൺ കേന്ദ്രമായ ചാവക്കാട് സമസ്ത സെന്ററിൽ സമസ്ത മേഖല പ്രസിഡന്റ് ഇസ്ഹാഖ് ഫൈസി പതാക ഉയർത്തി.കേരള മുസ്‌ലിം ജമാഅത്ത് വൈസ് പ്രസിഡന്റ് ഹൈദ്രോസ് കോയ തങ്ങൾ പ്രാത്ഥന നിർവ്വഹിച്ചു.എസ് വൈ എസ് ജില്ലാ നേതൃത്വം അബ്ദുൾ വാഹിദ് നിസാമി ഉദ്ഘാടനം ചെയ്തു.എസ്എംഎ ജില്ലാ സെക്രട്ടറി ആർ.വി.എം ബശീർ മൗലവി,കേരള മുസ്‌ലിം ജമാഅത്ത് സോൺ സെക്രട്ടറി ഐ.എം.മുഹമ്മദ് മാസ്റ്റർ,എസ്.ജെ.എം പ്രസിഡന്റ് സയ്യിദ് ഹുസൈൻ തങ്ങൾ,സെക്രട്ടറി അബ്ദുൾകെരീം അസ്‌ലമി,എസ് വൈ എസ് സെക്രട്ടറി അബ്ദുൾ അസീസ് ഫാളിലി,എസ് എസ് എഫ് പ്രസിഡന്റ് ബാദുഷ സഖാഫി,നേതാക്കളായ ഇസ്മാഈൽ മുസ്‌ലിയാർ,അബൂബക്കർ മുസ്‌ലിയാർ,അശറഫ് സഖാഫി,പി.ടി.അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News