Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുലപ്രക്കുന്ന് മണ്ണെടുപ്പ് അവസാനിപ്പിക്കണം : ആർ.ജെ.ഡി

26 Mar 2025 10:08 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്തിലെ മഞ്ഞക്കുളം പുലപ്രക്കുന്ന് മണ്ണെടുപ്പ് അവസാനിപ്പിക്കണമെന്ന് ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി കെ.ലോഹ്യ ആവശ്യപ്പെട്ടു. പുലപ്രക്കുന്ന് ആർ. ജെ. ഡി പ്രതിനിധി സംഘത്തോടൊപ്പം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുന്ദരമായ കുന്നും മലയും ഇടിച്ച് ടൺ കണക്കിന് മണ്ണാണ് ദിനംപ്രതി ഇവിടെ നിന്ന് കടത്തുന്നത്. കാസർക്കോട് കണ്ണൂർ ഭാഗത്തേക്ക് വൈദ്യുതി എത്തിക്കുന്ന കെ.എസ് ഇ ബി .യുടെ 220 കെ.വി കടന്ന് പോവാനുള്ള മൈക്രോവേവ് ഈ മലയുടെ മുകളിലാണ് സ്ഥിതി ചെയ്യുന്നത്.ഇതിന് സമീപത്ത് പോലും വളരെ താഴ്ചയിൽ മണ്ണെടുത്തതോടെ വലിയ തോതിലുള്ള ഭീഷണിയാണ് നേരിടുന്നത്. പ്രദേശവാസികളുടെ എതിർപ്പിനിടയിലും ദിനംപ്രതി പന്ത്രണ്ടായിരത്തി അഞ്ഞൂറ് ടൺ മണ്ണ് എടുക്കുന്നതിന് ജിയോളജി വകുപ്പ് അനുമതി നൽകിയിരുന്നു. എന്നാൽ അളവിൽ കവിഞ്ഞ മണ്ണ് എടുക്കുന്നതിനെ തുടർന്ന് സമരസമിതി ഹൈക്കോടതിയെ സമീപിച്ചതിൻ്റെ ഭാഗമായി ഏഴു ലക്ഷത്തി ഇരുപത്തിഅയ്യായിരത്തി എഴുന്നൂറ്റിനാൽപ്പത് രൂപ വഗാഡ് കമ്പനിക്ക് പിഴ അടക്കേണ്ടി വന്നിട്ടുണ്ട്. മലയ്ക്ക് താഴെയും പരിസരത്തും നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഘനനം ഇതുപോലെ തുടരുകയാണെങ്കിൽ ചുരൽമലയിൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഉണ്ടായ ദുരന്തങ്ങൾ ഞങ്ങളും അനുഭവിക്കേണ്ടിവരുമെന്ന് സംരക്ഷണ സമിതി കൺവീനർ സിബില ചന്ദ്രൻ പ്രതിനിധി സംഘത്തോട് പറഞ്ഞു. ജില്ലാ സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ ,നിഷാദ് പൊന്നങ്കണ്ടി,സുനിൽ ഓടയിൽ, പി. ബാലൻ, കെ.എം. ബാലൻ, വി.പി.ദാനീഷ്, എ.എം. കുഞ്ഞികൃഷ്ണൻ, എ.കെ. നിഖിൽ എന്നിവരും പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.

Follow us on :

Tags:

More in Related News