Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Aug 2025 12:16 IST
Share News :
കോഴിക്കോട്: 20 വർഷത്തോളമായി കോഴിക്കോട് ശിവസേനയും, ഗണേശോത്സവ ട്രസ്റ്റും സംയുക്തമായി നടത്തുന്ന ഗണേശോത്സവത്തിന് തളി ശ്രീ മഹാശിവക്ഷേത്രത്തിന് സമീപം ആഗസ്റ്റ് 24 ന മുതൽ തുടക്കമാവും. 24 ന് വൈകിട്ട് 5 മണിക്ക് ഗണേശ വിഗ്രഹങ്ങളുടെ മിഴി തുറക്കൽ ചടങ്ങ് ധർമ്മാചാര്യസഭ സംസ്ഥാന പ്രസിഡണ്ട് ശ്രീ മുല്ലപ്പള്ളി കൃഷ്‌ണൻ നമ്പൂതിരി നിർവഹിക്കും.
25 നു രാവിലെ വിഗ്രഹ പ്രതിഷ്ഠ നടക്കും.
വൈകുന്നേരം ശ്രീ ഭദ്ര നൃത്തകലാകേന്ദ്രം അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ അരങ്ങേറും.
26 ന് രാവിലെ ബാലഗണപതി ഹോമം വൈകിട്ട് ദിവ്യ തിരുപ്പടി ഭജന സംഘം നടത്തുന്ന ഭജന ഉണ്ടായിരിക്കും.
വിനായക ചതുർത്ഥി ദിവസമായ 27 ന് രാവിലെ 108 നാളികേരം കൊണ്ട് അഷ്‌ടദ്രവ്യ മഹാ ഗണപതി ഹോമം നടക്കും. വൈകിട്ട് 3 മണിക്ക് തുടങ്ങുന്ന സാംസ്‌കാരിക സമ്മേളനം ശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള പുരസ്‌കാര വിതരണം നടത്തും. തുടർന്ന് വാദ്യ മേളങ്ങളുടേയും വിവിധ കലാ രൂപങ്ങളുടേയും അകമ്പടിയോടെ തളി ശ്രീ മഹാ ശിവക്ഷേത്രത്തിനു മുന്നിൽ നിന്നും ആരംഭിക്കുന്ന ഘോഷ യാത്ര കോഴിക്കോട് ബീച്ചിലെ തൊടിയിൽ ഭഗവതി ക്ഷേത്രത്തിന് മുന്നിലെ ആറാട്ട് കടവിൽ സമാപിക്കും. തുടർന്ന് കൂട്ട പ്രാർത്ഥനയോടെ ഗണേശവിഗ്രഹങ്ങൾ കടലിൽ നിമഞ്ജനം ചെയ്യും. പൂജാദി കർമ്മങ്ങൾ തന്ത്രി സ്വരാജ് ശാന്തിയുടെ നേതൃത്വത്തിൽ നടക്കും.
പത്രസമ്മേളനത്തിൽ ഹരിനാരായണൻ- (ശിവസേന കോഴിക്കോട് ജില്ല പ്രസിഡണ്ട്) അരുൺകുമാർ പെരുമണ്ണ, ശ്രീജിത്ത് മാണിക്കോത്ത്, ജിതേന്ദ്രൻ പന്തീരങ്കാവ് എന്നിവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.