Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്എൻഡിപി പുത്തമ്പല്ലി ശാഖയിൽ അരുവിപ്പുറം മൈക്രൊ ഫിനാൻസ് യുണിറ്റ് വിദ്യഭ്യാസ അവാർഡ് ആദരം 2025 സംഘടിപ്പിച്ചു

15 Jun 2025 21:40 IST

MUKUNDAN

Share News :

പുത്തമ്പല്ലി:എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയൻ പുത്തമ്പല്ലി ശാഖ(നമ്പർ-2607)അരുവിപ്പുറം മൈക്രൊ ഫിനാൻസ് യുണിറ്റ് വിദ്യഭ്യാസ അവാർഡ് ആദരം 2025 സംഘടിപ്പിച്ചു.ഗുരുവായൂർ യുണിയൻ സെക്രട്ടറി പി.എ.സജീവൻ ഉദ്ഘാടനം ചെയ്തു.എസ്എസ്എൽസി,പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയo കരസ്ഥമാക്കിയ വിദ്യാർത്ഥി,വിദ്യാർത്ഥിനികൾക്ക് ക്യാഷ് അവാർഡും,മൊമെന്റൊയുo നൽകി ആദരിച്ചു.ശാഖ വൈസ് പ്രസിഡന്റ് എൻ.എം.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.ഇന്ദിര പ്രശാന്ത് ആമുഖ പ്രഭാഷണം നടത്തി.പി.ആർ.രാഘേഷ്,കെ.ജി.പ്രശാന്ത്,പി.എൻ.സുകുമാരൻ,വിജയൻ കാട്ടാമ്പിൽ,പി.ബി.ഷമ്പിൻ എന്നിവർ സംസാരിച്ചു.സി.എം.മോഹനൻ സ്വാഗതവും,സഛി ഏരിയിൽ നന്ദിയും പറഞ്ഞു.തുടർന്ന് കലാപരിപാടികളും അരങ്ങേറി.



Follow us on :

More in Related News