Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഹകരണ മേഖല സംരക്ഷിക്കപ്പെടണം: കെ.സി.ഇ.എഫ്

07 Apr 2025 15:06 IST

ENLIGHT MEDIA PERAMBRA

Share News :

നടുവണ്ണൂർ : സാധാരണക്കാരന് താങ്ങും തണലുമായി പ്രവർത്തിക്കുന്ന സഹകരണ മേഖലയെ സംരക്ഷിക്കുന്നതിന് ജീവനക്കാരും സഹകാരികളും ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് 37-ാമത് കൊയിലാണ്ടി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. കുടിശികയുള്ള ക്ഷാമബത്ത ഉടൻ അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. നടുവണ്ണൂർ സുരേഷ് ബാബു നഗറിൽ നടന്ന സമ്മേളനം കെസിഇഎഫ് ജില്ലാ പ്രസിഡന്റ് അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ബഷീർ മറയത്തിങ്ങൽ അധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് സി.വി.അജയൻ, സംസ്ഥാന കമ്മിറ്റി അംഗം നന്ദകുമാർ, ജില്ലാ സെക്രട്ടറി സുധീർ കുമാർ, ജയകൃഷ്ണൻ കൂമുള്ളി, നിക്സൻ പറപ്പള്ളിൽ, ഉബൈദ് വാഴയിൽ, ബി.ജിതിൽ, ലെസി മോൾ, ഷീന കോടേരിച്ചാലിൽ, നിസാം കക്കയം എന്നിവർ സംസാരിച്ചു.ഭാരവാഹികൾ:ജയകൃഷ്ണൻ കൂമുള്ളി ( പ്രസിഡണ്ട്),ജിതിൽ.ബി ( സെക്രട്ടറി),ലെസിമോൾ ( ട്രഷറർ).

Follow us on :

Tags:

More in Related News