Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Feb 2025 22:22 IST
Share News :
മേപ്പയ്യൂർ : പരിസ്ഥിതി പ്രാധാന്യമുള്ള പുറക്കാ മലയിൽ കരിങ്കൽ ഖനനത്തിനെതിരെ പ്രതിഷേധം ശക്തി പ്രാപിക്കുമ്പോഴും ഖനന നീക്കത്തിൻ്റെ ഭാഗമായി കംപ്രസർ ഉപയോഗിച്ച് കുഴിയെടുക്കാനുള്ള ശ്രമം തടയാനെത്തിയ സംരക്ഷണ സമിതി പ്രവർത്തകരെ ക്വാറി അധികൃതരുടെ ഗുണ്ടകൾ ആക്രമിച്ചു പരിക്കേല്പിച്ച നടപടിയിൽ പുറക്കാമല സംരക്ഷണ സമിതി പ്രതിഷേധിച്ചു. സംരക്ഷണ സമിതി കൺവീനർ എം.എം. പ്രജീഷ്സമരസമിതി നേതാക്കളായ കെ. ലോഹ്യ , വി. പി. മോഹനൻ. എം.കെ. മുരളീധരൻ വി.എം.അസയിനാർ, ഡി.കെ മനു എന്നിവരെ പേരാമ്പ്ര ഗവ. ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരിക്കയാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ക്വാറി കുത്തകകളുടെ ഗുണ്ടകൾ പുറക്കാമല കേന്ദ്രീകരിച്ച്ബോധപൂർവം സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്.ജനാധിപത്യപരമായി സമരം ചെയ്യുന്ന സംരക്ഷണ സമിതി പ്രവർത്തകർക്കും നാട്ടുകാർക്കുമെതിരെ പ്രകോപനമുണ്ടാക്കുകയാണ് ക്വാറി മാഫിയ സംഘം ചെയ്യുന്നത്.ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പുറക്കാമല സംരക്ഷണ സമിതി ആവശ്യപ്പെട്ടു.ചെയർമാൻ ഇല്ല്യാസ് ഇല്ലത്ത് അധ്യക്ഷത വഹിച്ചു.വി.എ. ബാലകൃഷ്ണൻ. മധുപുഴയരികത്ത് ,കമ്മന അബ്ദു റഹ്മാൻടി.പി.വിനോദൻ, സുരേഷ് ബാബു എ.ടി. കീഴ്‌പോട്ട് അമ്മത്, പി.എം.സജീവൻ,ഇല്ലത്ത് അബ്ദറിമാൻഎന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.