Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Apr 2025 11:38 IST
Share News :
പേരാമ്പ്ര:നൊച്ചാടിൻ്റെ സാംസ്കാരികോത്സവമായ നൊച്ചാട് ഫെസ്റ്റ് തുടങ്ങി. ഏപ്രിൽ 20 മുതൽ 26 വരെ നടക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി ലഹരി കലയോട് എന്ന വിഷയം പ്രമേയമാക്കി ചിത്രകാരൻമാരുടെ കൂട്ടായ്മ വെള്ളിയൂർ സുഭിക്ഷക്ക് സമീപം സംഘടിപ്പിച്ചു. ചിത്രകാരൻ അഭിലാഷ് തിരുവോത്ത് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ലിമ പാലയാട്ട് അധ്യക്ഷത വഹിച്ചു. നടൻ മുഹമ്മദ് പേരാമ്പ്ര മുഖ്യാതിഥിയായി. വാർഡ് മെമ്പർമാരായ ശോഭന വൈശാഖ് , ഷിജി കൊട്ടാറക്കൽ,കെ.മധു കൃഷ്ണൻ, സുമേഷ് തിരുവോത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
പ്രഭാശങ്കർ, ഫെസ്റ്റ് ജന'കൺവീനർ വി.എം. മനോജ്, പ്രോഗ്രാം കമ്മറ്റി കൺവീനർ എടവന സുരേന്ദ്രൻ, വി.എം. അഷറഫ്,പി.എം. പ്രകാശൻ,എസ്.കെ. അസ്സയിനാർ, എൻ. ഹരിദാസ്, കെ.പി.ആലിക്കുട്ടി, പി.പി. മുഹമ്മദലി, മനോജ് പാലയാട്ട്, കെ.ടി. ബാലകൃഷ്ണൻ, ആഷിക് കുന്നത്ത്, സുനിൽകുമാർ ചായം എന്നിവർ സംസാരിച്ചു.പങ്കെടുത്ത ചിത്രകലാ അധ്യാപകർക്ക് സ്നേഹോപഹാരം നൽകി.ക്യാൻവാസിൽ വരച്ച ചിത്രങ്ങൾ ഫെസ്റ്റ് നടക്കുന്ന സ്ഥലത്തും പിന്നീട് പഞ്ചായത്ത് കോൺഫറൻസ് ഹാളിലും പ്രദർശിപ്പിക്കും. സി.കെ. കുമാരൻ,ആർ,ബി.ബഷീർ ചിത്രകൂടം, ശ്രീധർ ആർട്സ്, കെ.ബവീഷ് , കെ.സി. രാജീവൻ, തുടങ്ങി 30 ഓളം ചിത്രകാരൻമാർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.