Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Nov 2024 18:41 IST
Share News :
നമ്പ്രത്ത് കര :നമ്പ്രത്ത് കര യു.പി.സ്കൂളിന്റെ നൂറാം വാർഷികാഘോഷം 100 ഇന പരിപാടികളോടെ ഈ വർഷം ആഘോഷിക്കുന്നു.വാർഷികാഘോഷ പരിപാടിയുടെ ഭാഗമായുള്ള പൂർവ്വ അധ്യാപക,പൂർവ്വ വിദ്യാർത്ഥി സംഗമം നവംബർ 25ന് തിങ്കളാഴ്ച മൂന്നുമണി മുതൽ സ്കൂളിൽ വെച്ച് നടക്കും. . സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂടി ആയിട്ടുള്ള എം.എൽ എ ടി.പി. രാമകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്യും. തിരക്കഥാകൃത്തും നാടക സംവിധായകനുമായ ശിവദാസ് പൊയിൽക്കാവ് മുഖ്യാതിഥിയാവും.തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറും. സ്കൂളിലെ എല്ലാ പൂർവ്വ വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുക്കണമെന്ന് സംഘാടകസമിതി അഭ്യർത്ഥിച്ചു.
Follow us on :
Tags:
More in Related News
Please select your location.