Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പന്നി കർഷകരുടെ പ്രതിസന്ധിക്ക് സത്വരപരിഹാരം വേണം :സി വി കുര്യാക്കോസ്

26 Jul 2024 12:16 IST

WILSON MECHERY

Share News :

  തൃശ്ശൂർ:  മിച്ച ഭക്ഷണം ഉപയോഗിച്ച് പന്നിത്തീറ്റയായ പെല്ലറ്റുകൾ ഉണ്ടാക്കുന്ന കമ്പനികൾ മൂലം പന്നിഫാമുകൾ അടച്ചുപൂട്ടേണ്ടി വരുന്ന സാഹചര്യമാണുള്ളത് എന്ന് ലൈവ് സ്റ്റോക്ക് ഫാർമേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് സി. വി. കുര്യാക്കോസ് പറഞ്ഞു. ഈ പ്രശ്നത്തിൽ ഇടപെടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ലൈവ്സ്റ്റോക്ക്ഫാർമേഴ്സ് അസോസിയേഷൻ ഇൻഫാം ചെയർമാൻ ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിക്ക് നിവേദനം നൽകി.മലബാർ മേഖല ഭാരവാഹികളായ K. S. രവീന്ദ്രൻ വയനാട്, അൻസൺ കെ. ഡേവിഡ് തൃശ്ശൂർ, മേജോ ഫ്രാൻസീസ് തൃശ്ശൂർ, ജിൻസൺ ജോസഫ് കോഴിക്കോട്, വിനോദ് തിരുവാലി മലപ്പുറം , ടോമി ജോസഫ് കോഴിക്കോട്, ബേബി ജോസഫ് (കുഞ്ഞുമോൻ) കോഴിക്കോട്, പ്രകാശൻ വളാഞ്ചേരി മലപുറം എന്നിവർ ചേർന്നാണ് നിവേദനംനൽകിയത്.   കർഷകരുടെ പ്രതിസന്ധികളിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും സർക്കാരിനെ വിഷയം അറിയിക്കുമെന്നും ഇൻഫാം രക്ഷാധികാരി കൂടിയായ ബിഷപ്പ് LSFA ഭാരവാഹികളെ അറിയിച്ചതായി സി വി കുര്യാക്കോസ് പറഞ്ഞു..

Follow us on :

More in Related News