Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോഷകത്തോട്ട കിറ്റ് വിതരണം ചെയ്യും.

08 Oct 2024 16:53 IST

PEERMADE NEWS

Share News :

വണ്ടി പെരിയാർ:

കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലു൦ കുറഞ്ഞത് 5 സെൻറ് സ്ഥലത്ത് പോഷകത്തോട്ടങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ പോഷകത്തോട്ട കിറ്റ് നൽകുന്നു.

800രൂപ വില വരുന്ന വിവിധ ഉൽപ്പന്നങ്ങൾ ഉൾപ്പെടുന്ന കിറ്റിന് സബ്സിഡി തുക കഴിഞ്ഞ് 

300 രൂപ ഗുണഭോക്തൃ വിഹിത൦ അടച്ച് കർഷകർക്ക് കൈപ്പറ്റാവുന്നതാണ്. 


കിറ്റിൽ ഉൾപ്പെടുന്ന ഉൽപ്പന്നങ്ങൾ

1. പച്ചക്കറിതൈകൾ

2.ദീർഘകാല പച്ചക്കറികൾ

3. ഡോളോമൈറ്റ്

4. സമ്പൂർണ്ണ പച്ചക്കറി മിക്സ്

5. സ്യൂഡോമോണാസ്

6. ട്രൈക്കോഡർമ്മ

7. ഫിഷ് അമിനോ ആസിഡ്

8. വെർമികമ്പോസ്റ്റ്

9. ബയോപെസ്റ്റിസൈഡ് 

എല്ലാ കർഷകരു൦ ഈ അവസര൦ പരമാവധിപ്രയോജനപ്പെടുത്തണമെന്ന് വണ്ടിപ്പെരിയാർകൃഷി ഓഫീസർ അറിയിച്ചു.


Follow us on :

More in Related News