02 Sep 2024 19:45 IST
- MUKUNDAN
Share News :
ചാവക്കാട്:നിത്യജീവിതത്തിൽ ഓരോ ദിവസവും ഒരു നന്മയെങ്കിലും ചെയ്തിട്ടായിരിക്കണം ഒരു ദിവസം അവസാനിപ്പിക്കേണ്ടതെന്ന് സൂര്യ ഡാൻസ് പെർഫോമറും,മണലൂർ മ്യൂസിക് അക്കാദമി ഡയറക്ടറുമായ ശ്രീദേവി സുജിഷ് അഭിപ്രായപ്പെട്ടു.കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.വൈസ് പ്രസിഡന്റ് സി.കെ.ഹക്കീം ഇമ്പാർക്ക് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പി.എം.അബ്ദുൽ ഹബീബ്,യുഎഇ കോർഡിനേറ്റർ മുബാറക്ക് ഇമ്പാർക്ക്,കുവൈറ്റ് പ്രതിനിധി ഷാജി മണത്തല,ഒമാൻ പ്രതിനിധി ആഷിക് പാലയൂർ,എംഎസ്എസ് ചാവക്കാട് സെക്രട്ടറി എ.വി.മുഹമ്മദ് അഷറഫ്,കൺസോൾ ട്രസ്റ്റിമാരായ സി.എം.ജനീഷ്,വി.എം.സുകുമാരൻ,ട്രഷറർ വി.കാസിം എന്നിവർ സംസാരിച്ചു.കെ.ഷംസുദ്ദീൻ,പി.വി.അബ്ദു,ആർ.വി.കമറുദ്ദീൻ,എം.കെ.നൗഷാദലി,ധന്യ,സൈനബ തുടങ്ങിയവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.